സൗദിയില്‍ നിസാന്‍ മാഗ്നൈറ്റ് തിരിച്ചുവിളിച്ചു; ബാധിച്ചത് 1,500-ലേറെ വാഹനങ്ങളെ

nissan-magnite-saudi-arabia-recall

സൗദി അറേബ്യൻ വിപണിയില്‍ വില്‍ക്കുന്ന നിസാന്‍ മാഗ്‌നൈറ്റ് തിരിച്ചുവിളിച്ച് ബ്രാന്‍ഡ്. 2024 ഒക്ടോബറില്‍ നിസാന്‍ മാഗ്‌നൈറ്റ് എസ് യു വിയുടെ ഫെയ്സ് ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. എല്‍ എച്ച് ഡി സജ്ജീകരണത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച മാഗ്‌നൈറ്റ് ആണ് സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യന്‍ വിപണിക്കായും എല്‍ എച്ച് ഡി മാഗ്‌നൈറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്.

ബ്രേക്കിങ് പ്രശ്നത്തെ തുടർന്നാണ് സൗദിയിൽ വാഹനം തിരിച്ചുവിളിക്കുന്നത്. സൗദി അറേബ്യയിലെ മൊത്തം 1,552 യൂണിറ്റുകൾ തിരിച്ചുവിളിക്കും. 2025-ലെ നിസാന്‍ മാഗ്‌നൈറ്റ് ഉപയോക്താക്കള്‍ക്ക് മാറ്റിസ്ഥാപിക്കലിനും അറ്റകുറ്റപ്പണിക്കും അധിക നിരക്കുകളൊന്നും ഈടാക്കില്ല.

Read Also: ഒറ്റ ചാര്‍ജില്‍ 95 കി മീ റേഞ്ച്, ബാറ്ററിക്ക് വാറന്റി; ഒരു ലക്ഷം രൂപയിൽ താഴെയൊരു ഇ- സ്‌കൂട്ടര്‍ ഇതാ

ബ്രേക്ക് പൈപ്പിനും ഹീറ്റ് ഷീല്‍ഡിനും ഇടയിൽ അപര്യാപ്തമായ അകലമാണ് സുരക്ഷാ പ്രശ്‌നമായി മാറിയത്. ഈ പരിമിതമായ ക്ലിയറന്‍സ് ബ്രേക്ക് പൈപ്പ് ഹീറ്റ് ഷീല്‍ഡുമായി ബന്ധിക്കുന്നതിനും ബ്രേക്ക് പെഡലിന്റെ പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനും അപകട സാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാകും. കൂടാതെ, ഇത് ബ്രേക്ക് ഫ്ലൂയിഡിൻ്റെ ചോര്‍ച്ചയ്ക്കും കാരണമായേക്കും. ഇത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ബ്രേക്ക് വാണിങ് മെസ്സേജ് ട്രിഗര്‍ ചെയ്തേക്കാം. അതേസമയം, നിസാന്‍ ഇന്ത്യയ്ക്ക് മാത്രമായുള്ള മോഡലുകള്‍ തിരിച്ചുവിളിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News