
പുകപരിശോധനയ്ക്കുള്ള സോഫ്റ്റ്വേയര്‍ ആപ്ലിക്കേഷന്‍ പരിഷ്കരിച്ചപ്പോള്‍ സാങ്കേതികതകരാറില്‍ കുടുങ്ങി വാഹനഉടമകള്‍. പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ ആപ്ലിക്കേഷൻ പരിഷ്കരിച്ചപ്പോള്‍ ഉണ്ടായ പ്രശ്നം കാരണം മൂന്ന് ദിവസങ്ങളായി നിരവധി വാഹന ഉടമകള്‍ക്ക് പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റ് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
വാഹന ഉടമയുടെ ആധാര്‍ നമ്പറും ആര്‍സി ബുക്കും മൊബൈല്‍ നമ്പറുമായും ലിങ്ക് ചെയ്യണം. എന്നാല്‍ പ്രശ്നം എന്തെന്നാല്‍ മിക്കവരുടെയും ആര്‍ സി ബുക്കിലെയും ആധാറിലെയും വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കാണിക്കുകയാണ്. പേരുകള്‍ ഒരേ പോലെ ലഭ്യമാണെങ്കില്‍ പുക പരിശോധന കേന്ദ്രത്തില്‍ തന്നെ ലിങ്ക് ചെയ്ത് നല്‍കും.
Also Read: മുംബൈയിൽ നിന്ന് സൂറത്തിലേക്ക് എത്താൻ രണ്ടു മണിക്കൂർ മതി; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ
അടുത്ത പ്രശനം ഉള്ളത് ഓടിപിയിലാണ്. വാഹനങ്ങളുടെ ഉടമ വിദേശത്താണെങ്കില്‍ ഓടിപി പോകുകയും ചെയ്യുന്നില്ല അതിനാല്‍ തന്നെ അങ്ങനെയുള്ളവരുടെ വാഹനങ്ങളുടെയും പുക പരിശോധന നടത്താൻ സാധിക്കുന്നില്ല. ഫോണ്‍ നമ്പറിലോ പേരിലോ തെറ്റ് ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കി തിരുത്തിയാല്‍ മാത്രമേ പുക പരിശോധന സര്‍ട്ടിഫിക്കേറ്റ് എടുക്കാൻ സാധിക്കുകയുമുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

