യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് ഇനി റിസർവേഷൻ ചാർട്ട് റെഡി !

train-ticket-changing-date-indian-railway

ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയിൽവേ പരിഷ്‍കരിച്ചു. ഇതുവഴി യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കിയിരുന്നത്. ഇതാദ്യമായിട്ടാണ് റെയിൽവേ ബോർഡ് ചാർട്ട് തയ്യാറാക്കൽ ഷെഡ്യൂൾ പുതുക്കിയത്.

  • രാവിലെ 5 മുതൽ ഉച്ചക്ക് 5 വരെ പുറപ്പെടുന്ന ട്രെയിനുകൾക്ക് ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 8 മണിയോടെ തയാറാക്കും.
  • ഉച്ചക്ക് 2:01 നും രാത്രി 11:59 നും ഇടയിലും പുലർച്ചെ 12 മുതൽ രാവിലെ അഞ്ച് വരെപുറപ്പെടുന്ന ട്രെയിനുകൾക്ക് ആദ്യ ചാർട്ട് പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് തയാറാക്കും.

ALSO READ: ‘സുനാമി ഫ്ലാറ്റുകളില്‍ താമസിക്കുന്ന 1970 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും’: മന്ത്രി കെ രാജന്‍

ഈ പരിഷ്‌കരണത്തിലൂടെ റിസർവേഷൻ സ്റ്റാറ്റസിനെക്കുറിച്ചുള്ള മുൻകൂട്ടി വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുകയും അവസാന നിമിഷ ആശയക്കുഴപ്പം ഒഴിവാക്കാനും സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സോണൽ ഡിവിഷനുകൾക്കും നൽകിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News