
ഹിറ്റ്മാന്റെ കാർ ശേഖരത്തിലേക്ക് ഇതാ പുതിയ അതിഥി ! ടെസ്‌ലയുടെ മോഡല്‍ വൈ സ്റ്റാൻഡേർഡ് വേർഷൻ കാറാണ് രോഹിത് സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ് ജിഎൽഎസ് 400ഡി, ബിഎംഡബ്ല്യു എം5, ടൊയോട്ട ഫോർച്യൂണർ, ബിഎംഡബ്ല്യു എക്‌സ് 3, സ്കോഡ ലോറ എന്നിങ്ങനെ നീളുന്ന രോഹിത് ശർമയുടെ കളക്ഷനിലേക്ക് ടെസ്‌ലയുടെ മോഡല്‍ വൈ സ്റ്റാൻഡേർഡ് വേർഷൻ കാർ കൂടി എത്തുന്നതോടെ ഇനി മുംബൈയുടെ വീഥികളിൽ ഇനി പുതിയ കാറുമായുള്ള താരത്തിന്റെ കറക്കം കാണമല്ലോയെന്ന് ആരാധകർ അടക്കം പറഞ്ഞ് തുടങ്ങിയിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ ടെസ്‌ലയുടെ മോഡല്‍ വൈ കാർ സ്വന്തമാക്കുന്നതിന്റെ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ വീഡിയോ ഇലോൺ മസ്‌കും റീ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു സ്പെഷ്യാലിറ്റി.
ALSO READ: ചലാൻ അടിച്ചിട്ടില്ലേ ഇതുവരെ; മുട്ടൻ പണി വരുന്നുണ്ട്
ഇതാണ് ടെസ്‌ലയ്ക്ക് പരസ്യം ചെയ്യേണ്ട ആവശ്യമില്ലാ എന്ന് പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ 45 ദശലക്ഷം ഫോളോവേഴ്‌സുള്ള രോഹിത് ശർമ്മ ദാ ഇപ്പോൾ പുതിയ ടെസ്‌ല മോഡല്‍ വൈ കാര്‍ വാങ്ങിയിരിക്കുകയാണ് എന്ന ക്യാപ്ഷനോടെയാണ് ടെസ്ലക്കോണമിക്‌സ് എന്ന എക്‌സ് പേജ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റാണ് മസ്ക് ഷെയർ ചെയ്തിരിക്കുന്നതും.
മോഡൽ വൈ സ്റ്റാൻഡേർഡ്, മോഡൽ 3 സ്റ്റാൻഡേർഡ് എന്നിവയാണ് ടെസ്‌ലയുടെ ഏറ്റവും പുതിയ ലോഞ്ചുകൾ. വിപണിയിൽ നേരിട്ട തിരിച്ചടികൾ മറികടക്കാൻ നിലവിൽ പുതിയ വേരിയന്റുകൾ പുറത്തിറക്കുകയാണ് കമ്പനി.
This is why Tesla doesn’t need to advertise – Rohit Sharma (captain of India’s national cricket team), who has 45M followers on Instagram, just bought a new Tesla Model Ypic.twitter.com/m02awSltMR https://t.co/XQSLYyo4XZ
— Teslaconomics (@Teslaconomics) October 9, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

