
ഹൈവേയിൽ ഒരു വലിയ സെമി ട്രക്ക് കാറ്റത്ത് മറിഞ്ഞു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം നടന്നിരിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഹൈവേയിലാണ്
എന്താണ് സംഭവിച്ചത്?
ടെക്സസിലെ ഡുമാസിനടുത്ത് പാൻഹാൻഡിൽ മേഖലയിലാണ് സംഭവമുണ്ടായത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ് സെമി ട്രക്കിനെ റോഡില്‍ നിന്ന് ഉയര്‍ത്തി മറിച്ചിടുന്നത് ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും. ഒഴിഞ്ഞ ട്രെയിലർ കാറ്റത്ത് വശത്തേക്ക് മറിഞ്ഞു വീഴുന്നത് ചിത്രീകരിച്ചത് പുറകിലെ വാഹനത്തില്‍ സഞ്ചരിക്കുന്നവരാണ്.
ഡ്രൈവറുടെ ജനാലയിലൂടെ രണ്ട് പേർ പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. ഇവരുടെ പരുക്കകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. സെമി ട്രക്കിലെ ലോഡിനെക്കുറിച്ചോ മെക്കാനിക്കൽ പ്രശ്‌നങ്ങളെ പറ്റിയുള്ള വിവരങ്ങളോ ലഭ്യമല്ല.
സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്.
Captured this semi flipping with @BlakeBrownWx south of Dumas, TX#txwx
— Jordan Hall (@JordanHallWX) February 17, 2026
pic.twitter.com/RdXINVRtm4

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


