
പഞ്ച് ഇ വി അപ്ഡേറ്റ് ആയി എത്തുന്നു. പുതിയ നിറങ്ങളിൽ എത്തുന്നതുൾപ്പെടെ എന്തെല്ലാം മാറ്റങ്ങളോടെയാണ് പുതിയ പഞ്ച് ഇ വി എത്തുന്നതെന്ന് അറിയാം. 9.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ എത്തുന്ന ടാറ്റ പഞ്ച് ഇവി, ടിയാഗോ ഇ വി, കർവ് ഇ വി, ടൈഗോർ ഇ വി, ഹാരിയർ ഇ വി എന്നിവയുൾപ്പെടുന്ന ടാറ്റയുടെ ഇ വി നിരയലെ പ്രധാനിയാണ് പഞ്ച് ഇ വി.
പുതിയ അപ്ഡേറ്റ് എത്തുമ്പോൾ രൂപകല്പനയിൽ പുതിയ പരിഷ്കരണങ്ങൾ ഒന്നും കൊണ്ടുവരുന്നില്ല. സൂപ്പർനോവ കോപ്പർ, പ്യുവർ ഗ്രേ എന്നിങ്ങനെ കളറുകളിലാണ് വാഹനം എത്തുന്നത്. പ്രിസ്റ്റൈൻ വൈറ്റ്, ഫിയർലെസ് റെഡ്, സീവീഡ് ഗ്രീൻ, എംപവേർഡ് ഓക്സൈഡ് എന്നിങ്ങനെ പഴയ കളർ ഓപ്ഷനുകളോടൊപ്പമാണ് ഇതും എത്തുന്നത്.
Also Read: ദീപാവലിക്ക് ടാറ്റയുടെ സമ്മാനം; സിയറ ഇവി എത്തുന്നു, പ്രത്യേകതകള്‍
10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് എത്താനോ അതല്ലെങ്കിൽ 90 കിലോമീറ്റർ റേഞ്ച് ലഭിക്കാനോ 15 മിനിറ്റ് ചാർജ് ചെയ്താൽ മാത്രം മതിയാകും. 25kWh, 35kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കകുളാണ് വാഹനത്തിന് ഉള്ളത്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണക്കുന്ന 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻകോൺഫിഗറേഷൻ, റിയർ വെന്റുകൾ, എയർ പ്യൂരിഫയർ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സിംഗിൾ-പാനൽ സൺറൂഫ് എന്നിവയാണ് വാഹനത്തിന്റെ മറ്റ് ഫീച്ചറുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

