എയർ ഷോയ്ക്കിടെ തകർന്നു വീണ് തേജസ്; പൈലറ്റിന് ദാരുണാന്ത്യം

TEJAS PLANE CRASH DUABI

ദുബായ്: എയർ ഷോയ്ക്കിടയിൽ തകർന്നു വീണ് ഇന്ത്യൻ നിർമ്മിത യുദ്ധ വിമാനം തേജസ്. വ്യോമാഭ്യാസത്തിനിടെയാണ് വിമാനം തകർന്നു വീണത്. ഇന്ത്യൻ സമയം 2:10-ഓട് കൂടിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൈലറ്റിന് മരണം സംഭവിച്ചതായി വ്യോമ സേന സ്ഥിരീകരിച്ചു. ഇത്‌ രണ്ടാം തവണയാണ് തേജസ് യുദ്ധ വിമാനം അപകടത്തിൽ പെടുന്നത്.

എയര്‍ ഷോയുടെ അവസാന ദിവസമായ ഇന്ന് നടന്ന ആദ്യ റൗണ്ട് അഭ്യാസപ്രകടനത്തിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. അൽ മക്തും വിമാന താവളത്തിനടുത്ത് വച്ചാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞയാഴ്ച ചോർച്ച കണ്ടെത്തിയ വിമാനമാണോ തകർന്നതെന്ന് പരിശോധിച്ചുവരികയാണ്.

ALSO READ: ദില്ലി സ്ഫോടനം: പ്രതികളുടെ വിദേശബന്ധം സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി

അപകടത്തിൽ വ്യോമ സേന അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് എയർ ഷോ നിർത്തി വച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തേജസ് വിമാനം നിർമ്മിക്കുന്നത്, ഈ യുദ്ധവിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക.

CONTENT SUMMARY : TEJAS PLANE CRASHED IN DUBAI

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News