
ലോക കോടീശ്വരൻ ഇലോൺ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നു. ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിലാണ് ടെസ്‌ല കമ്പനിയുടെ നാലാമത്തെ ഷോറൂം ആരംഭിക്കാൻ ഒരുങ്ങുന്നത്. നിലവിൽ മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഷോറൂമുകൾ ഉള്ളത്. വരുന്ന ആഴ്ചകളിൽ ബെംഗളൂരു ഷോറൂം പ്രവർത്തന സജ്ജമാകുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യയുടെ ഐടി ഹബ്ബെന്ന പ്രത്യേകതയും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കർണാടകയുടെ നയങ്ങളുമാണ് ബെംഗളൂരുവിനെ തെരഞ്ഞെടുക്കാൻ കാരണമായി പറയപ്പെടുന്നത്. ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നും കമ്പനി കരുതുന്നു. സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെയും സ്റ്റാർട്ടപ്പുകളുടെയും വലിയൊരു നിര തന്നെ നഗരത്തിലുള്ളതും ടെസ്‌ലയ്ക്ക് ഗുണകരമാകും.
ALSO READ; വാഹന പ്രേമികളെ ശാന്തരാകൂ… പുതിയ ഡിസൈറെത്തുന്നു; വിലയറിയേണ്ടേ?
അതേസമയം, ടെസ്‌ലക്ക് കഴിഞ്ഞ വർഷം ആഗോളതലത്തിൽ വിൽപനയിൽ തിരിച്ചടി നേരിട്ടിരുന്നു. ചൈനീസ് കമ്പനിയായ ബിവൈഡി ടെസ്‌ലയെ പിന്നിലാക്കി വിൽപനയിൽ മുന്നിലെത്തിയിരുന്നു. 2025ൽ 1.64 ദശലക്ഷം വാഹനങ്ങളാണ് ടെസ്ല വിറ്റത്. മുൻ വർഷത്തേക്കാൾ 9% ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

