മോഡൽ Y-ക്ക് തണുത്ത പ്രതികരണം; ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാതെ ടെസ്‌ല

TESLA MODEL Y

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനി ആണ് ടെസ്‌ല. വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ്. എന്നാൽ ഒന്ന് ജീവിച്ചു പോകാൻ തന്നെ ടെസ്‌ല ഇന്ത്യയിൽ കിതയ്ക്കുകയാണ്. 2025-ൽ മോഡൽ Y അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. പക്ഷെ പ്രതീക്ഷിച്ച പോലെയുള്ള പ്രതികരണമല്ല വിപണിയിൽ ഉണ്ടായത്. വിൽപ്പനയിലും അത് പ്രതിഫലിച്ചു.

വാഹൻ പോർട്ടലിലെ നവംബറിലെ ഡാറ്റ അനുസരിച്ച്, ടെസ്‌ല ബ്രാൻഡ് വിറ്റതാകട്ടെ വെറും 48 മോഡൽ Y കാറുകൾ മാത്രമാണ്. 2025 സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ചതിന് ശേഷം യുഎസ് ആസ്ഥാനമായുള്ള ഈ ബ്രാൻഡ് രാജ്യത്ത് 157 യൂണിറ്റുകളുടെ വിൽപനയാണ് രേഖപ്പെടുത്തിയതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് പ്രകാരം വ്യക്തമാക്കുന്നു. ഇവയെല്ലാം ടെസ്‌ലയുടെ കിതപ്പിന്റെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

ALSO READ: തണുപ്പുള്ള കാലാവസ്ഥയിൽ കാർ സ്റ്റാർട്ട് ആകുന്നില്ലേ ? ഇവയൊക്കെ ശ്രദ്ധിച്ചാൽ മതി

വാഹൻ ഡാറ്റ അനുസരിച്ച്, ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെൻസ് തുടങ്ങിയ മറ്റ് ആഡംബര കാർ നിർമാതാക്കൾ നവംബറിൽ യഥാക്രമം 267, 69 ഇവികളുടെ വിൽപനയുമായി മസ്‌കിന്റെ കമ്പനിയെ അതിവേഗത്തിലാണ് മറികടന്നത്. 2025 സെപ്റ്റംബറിൽ ബ്രാൻഡ് നേരിട്ട സാഹചര്യങ്ങൾക്ക് സമാനമാണിത്. വാഹൻ ഡാറ്റ അനുസരിച്ച്, 2025 സെപ്റ്റംബറിൽ ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെൻസ് തുടങ്ങിയ എതിരാളികളായ ആഡംബര കാർ നിർമാതാക്കൾ യഥാക്രമം 307, 95 യൂണിറ്റുകളുടെ വിൽപനയുമായി ടെസ്‌ലയെ മറികടന്നു.

സെപ്റ്റംബറിൽ വോൾവോ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ 22 യൂണിറ്റുകളുടെ വിൽപന രേഖപ്പെടുത്തിയപ്പോൾ, മാസം അവസാനിക്കുന്നതിന് മുൻപ് ടെസ്‌ലയുടെ വിൽപന ഏകദേശം 60 യൂണിറ്റുകളിൽ ഒതുങ്ങി. ഉത്സവകാല ആവശ്യകതയും നികുതി ഇളവുകളും മത്സരിക്കുന്ന പ്രീമിയം മോഡലുകൾക്ക് ഉയർന്ന വിൽപന നേടാൻ പിന്തുണച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

റിയർ-വീൽ ഡ്രൈവ്, ലോങ് റേഞ്ച് റിയർ-വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ ടെസ്‌ല മോഡൽ Y ലഭ്യമാകുന്നത്. ഇവ യഥാക്രമം 500 കി.മീ, 622 കി.മീ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മോഡൽ Y-യുടെ അടിസ്ഥാന വില 59.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News