പുതുപുത്തന്‍ മഹീന്ദ്ര BE6 ബാറ്റ്മാന്‍ സ്വന്തമാക്കുന്ന ആദ്യ സിനിമ നടി തമിഴ്‌നാട്ടില്‍ നിന്നും

maheendra

സാറ്റിന്‍ ബ്ലാക്ക് കളറില്‍ ഇറങ്ങിയ BE6 ബാറ്റ്മാന്‍ എഡിഷനാണ് വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ച. ബാറ്റ് ലോഗോകളും ഗോള്‍ഡന്‍ ഡീറ്റെയിലിംഗുമുള്ള മഹീന്ദ്ര BE6 ബാറ്റ്മാന്‍ എഡിഷന്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തിറക്കിയത്. ഫ്രീഡം NU ഇവന്റില്‍ വെച്ച് പുറത്തിറക്കിയ മഹീന്ദ്ര BE6 ബാറ്റ്മാന്‍ എഡിഷന്‍
മഹീന്ദ്ര ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് പുറത്തിറക്കിയത്. വാര്‍ണര്‍ ബ്രദേഴ്‌സുമായി സഹകരിച്ചാണ് ഇവിയുടെ ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കിയത്. ഏറെ ചര്‍ച്ചയായ ഈ ഇലക്ട്രിക് എസ്യുവിയുടെ എക്‌സ് ഷോറൂം വില 27.79 ലക്ഷം രൂപയാണ്. തുടക്കത്തില്‍ 300 കാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച കമ്പനി വാഹനത്തിന്റെ ഡിമാന്റ് ഇരട്ടിയായതോടെ 999 കാറുകള്‍ വില്‍പ്പനക്കെത്തുമെന്ന് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. ബുക്കിംഗ് തുടങ്ങി വെറും 135 സെക്കന്‍ഡില്‍ 999 യൂണിറ്റും വിറ്റുപോയതായാണ് റിപ്പോര്‍ട്ട്.

പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്വന്തമാക്കിയ ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇവി ആദ്യമായി ഒരു സിനിമാ നടി സ്വന്തമാക്കിയതാണ് പുതിയ റിപോര്‍ട്ട്. കോളിവുഡിലും ടോളിവുഡിലും ശ്രദ്ധേയയായ നടി മൃണാളിനി രവിയാണ് പുതിയ മഹിന്ദ്ര BE.05 ഇലക്ട്രിക് എസ്യുവി സ്വന്തമാക്കിയ ആദ്യ സിനിമ നടി ആയി മാറിയിരിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഈ നടി ചാമ്പ്യന്‍, ഗദ്ദലക്കൊണ്ട ഗണേഷ് , എനിമി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1.8 ദശലക്ഷത്തിലധികം ഫോളേവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പുതിയ എസ് യു ഓടിച്ചു പോകുന്ന വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.
മൃണാളിനിയുടെ ബാറ്റ്മാന്‍ എഡിഷന്‍ BE.05 മോഡലിലെ ‘005’ എന്ന് രേഖപ്പെടുത്തിയ മെറ്റല്‍ പ്ലേറ്റ് 999 യൂണിറ്റുകളിലെ അഞ്ചാമത്തെ വാഹനമാണെന്നാണ് റിപ്പോര്‍ട്ട്.

Also read – ‘ചാർജ് ചെയ്യരുത്’- മെസേജ് കണ്ട് ഇവി കാറുടമകൾ ഞെട്ടി; അമേരിക്കയിൽ 32 ലക്ഷം ഇവി കാറുകൾ തിരിച്ചുവിളിച്ച് ജീപ്പ്

BE6 ബാറ്റ്മാന്‍ എഡിഷന്റെ വിവിധ ഭാഗങ്ങളില്‍ ബാറ്റ്മാന്‍, ബാറ്റ് ലോഗോകളും ഗോള്‍ഡന്‍ ഡീറ്റെയിലിംഗും ഇവിയുടെ മാറ്റു കൂട്ടുന്നു. മഹീന്ദ്ര BE6 ബാറ്റ്മാന്‍ എഡിന്റെ പ്രത്യേകതകളില്‍ പ്രധാനമാണ് വാഹനത്തിന്റെ ഡോറുകളിലെ ബാറ്റ്മാന്‍ ഡീലുകള്‍, പുതിയ 20 ഇഞ്ച് ഡ്യൂവല്‍-ടോണ്‍ അലോയ് വീലുകള്‍ ,ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗുകള്‍, സസ്‌പെന്‍ഷന്‍ പാര്‍ടുസുകള്‍ എന്നിവ.

ഇതിന് പുറമെ ബാറ്റ് ചിഹ്നമുള്ള ഡോര്‍ പ്രൊജക്ഷന്‍ ലാമ്പുകള്‍, ഹബ്ക്യാപ്പുകളില്‍ ബാറ്റ് എംബ്ലങ്ങള്‍ ,റിയര്‍ ബമ്പര്‍ എന്നിവയും ഇവിയില്‍ നല്‍കിയിട്ടുണ്ട്. സിറ്റിയറിംഗ് വീല്‍, ഇപിബി ബട്ടണ്‍,ഇന്‍ ടച്ച് കണ്‍ട്രോളര്‍ എന്നിവ ഗോള്‍ഡന്‍ നിറത്തിലും പനോരമിക് ഗ്ലാസ് റൂഫില്‍ ബാറ്റ് എംബ്ലവും കൊത്തിവച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് BE6 ഇലക്ടിക് എസ് യുവി 59kwh, 79kwh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഓഫര്‍ ചെയ്യുന്നുണ്ട്. 79kwh ബാറ്ററി പായ്ക്കില്‍ മാത്രമാണ് ലഭിക്കുക. ബിവൈഡിയില്‍ നിന്നുള്ള ഈ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 682കി മീ റേഞ്ച് നല്‍കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. 6.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News