ഇലക്ട്രിക്ക് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Electric Cars under 10 lakhs

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻ്റ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവി സെഗ്മെന്റിൽ കിടിലൻ വാഹനങ്ങളും കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ഇലക്ട്രിക് വാഹനം വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണ്.

ചാർജ് ചെയ്യാനുള്ള സൗകര്യം. വാഹനം വാങ്ങുന്നതിന് മുമ്പ് വീടിന് സമീപം ചാർജിങ് സ്റ്റേഷനുണ്ടോ? വീട്ടിൽ ചാർജിങ് സൗകര്യമുണ്ടോ എന്നുള്ള കാര്യത്തിൽ ധാരണ ഉണ്ടാകണം. വാഹനം എറ്റവും അധികം പാർക്ക് ചെയ്യാൻ സാധ്യതയുള്ളയിടത്ത് ചാർജിങ് സൗകര്യമുള്ളതായിരിക്കും നല്ലത്.

Also Read: ഇരുചക്ര വാഹനവിപണിയിൽ ഹോണ്ടയുടെ മുന്നേറ്റം: ഹീറോയെ പിന്നാലാക്കി വില്പനയിൽ ഒന്നാമത്

വാങ്ങാൻ പോകുന്ന വാഹനത്തിന്റെ റേഞ്ച് എത്രയാണെന്നും. ദിവസവും നിങ്ങൾക്ക് എത്ര കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുമെന്ന ധാരണയും ഉണ്ടായിരിക്കണം. നിങ്ങളുടെ യാത്രയുടെ ദൂരം കണക്കാക്കി അതിനനുസരിച്ച് റേഞ്ച് ലഭിക്കുന്ന വാഹനം വാങ്ങുന്നതാണ് നല്ലത്. ദീർഘദൂര യാത്രകൾ പദ്ധതിയിലുണ്ടെങ്കിൽ ഉയർന്ന റേഞ്ചുള്ള വാഹനം സ്വന്തമാക്കുന്നതാണ് നല്ലത്.

ഐസി എഞ്ചിൻ ഉള്ള വാഹനമാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അതിന്റെ മെക്കാനിക്കൽ ചെലവും പരിപാലന ചെലവും ഉയർന്നതായിരിക്കും. അതിനാൽ ഇക്കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News