വാഹനം ദീർഘ കാലത്തേക്ക് നിർത്തിയിട്ടിരിക്കുകയാണോ? എങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം

car parking for long

നാം ഏറെ സ്നേഹിക്കുന്ന വാഹനം ദീർഘ നാളായി നിർത്തിയിടുകയെന്നത് എല്ലാവർക്കും ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. വാഹനങ്ങൾ കേട് വരാൻ ഇതിലൂടെ സാധ്യതകൾ ഏറെയാണ്. കൃത്യമായി പരിപാലിക്കാതേയും കൃത്യമായ കാര്യങ്ങൾ സൂക്ഷിക്കാതെയും ഇങ്ങനെ വാഹനങ്ങൾ നിർത്തിയിടരുത്. നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ വാഹനങ്ങൾ നിർത്തിയടുകയാണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ…

Also read: ഇനി തീ പാറും…’ആത്മാവിലേക്കുള്ള വഴികാട്ടിയതിന് നന്ദി’;തല അജിത്തിനൊപ്പം റേസിങ് പിറ്റിൽ മഞ്ജു

ബാറ്ററി സുരക്ഷിതമാക്കുക

വാഹനം ഏറെക്കാലം ഉപയോഗിക്കാത്തപ്പോൾ ബാറ്ററി ചാർജ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ അഴിച്ചു വയ്ക്കുക.സാധ്യമെങ്കിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്ത് വേർതിരിച്ച് സൂക്ഷിക്കുക.

ടയർ പ്രഷർ പരിശോധിക്കുക

ദീർഘകാലം ഒരേ സ്ഥാനത്ത് നിൽക്കുമ്പോൾ ടയറിൽ ഫ്ലാറ്റ് സ്‌പോട്ട് ഉണ്ടാകാം. നിർദ്ദേശിച്ച പ്രഷറിനേക്കാൾ അല്പം കൂടുതൽ വായു നിറയ്ക്കുകയെന്നത് ഒരു പരിധിവരെ കുറച്ച് നാൾ പിടിച്ച് നിൽക്കാൻ സഹായകമാകും.

ഇന്ധനം നിറച്ച് വയ്ക്കുക

ടാങ്ക് ശൂന്യമായി വയ്ക്കുന്നത് ഈർപ്പം രൂപപ്പെടാൻ കാരണമാകും. ഇത് പിന്നീട് ടാങ്കിൽ തുരുമ്പ് കയറുന്നതിനും ഇടയാക്കും. അതിനാൽ ഇന്ധന ടാങ്കിൽ പൂർണമായും ഇന്ധനം നിറച്ച് വയ്ക്കുക.

എഞ്ചിൻ ഓയിൽ & കൂളന്റ് പരിശോധിക്കുക

എഞ്ചിൻ ഓയിൽ പഴയതാണെങ്കിൽ മാറ്റിയിട്ട് മാത്രം നിർത്തിയിടുക. കൂളന്റ് ലെവൽ പരിശോധിക്കുന്നതും നല്ലതാണ്. ഇത് എഞ്ചിനിൽ ജങ്ക് രൂപപ്പെടുന്നത് തടയും.

ഹാൻഡ് ബ്രേക്ക് ഒഴിവാക്കുക

ദീർഘകാലത്തേക്ക് ഹാൻഡ് ബ്രേക്ക് ഇട്ട് വയ്ക്കുന്നത് ബ്രേക്ക് പാഡുകൾ ഒട്ടിപ്പോകാൻ കാരണമാകും. പകരം ടയറുകളിൽ ചോക്കുകൾ വയ്ക്കാം.

എല്ലാത്തിനും ഉപരി ഇടയ്ക്കെങ്കിലും വാഹനമൊന്ന് സ്റ്റാർട്ട് ചെയ്ത് കുറച്ച് ദൂരം ഓടിക്കുകയെന്നതാണ് വാഹനം നശിച്ച് പോകാതിരിക്കാനുള്ള ഏറ്റവും നല്ല വഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News