
ഇന്നോവ ഇന്ത്യൻ വാഹനപ്രേമികൾക്ക് ഒരു വികാരമാണ്. എന്നാൽ, ഏത് സുവർണകാലത്തിനും ഒരു അവസാനമുണ്ടാകും. നിലവിലെ ഇന്നോവയുടെ പ്രമുഖ മോഡലായ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ഉത്പാദനം ഘട്ടം ഘട്ടമായി നിർത്തിയേക്കുമെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2027 മാർച്ചോടെയാണ് ജനപ്രിയ മോഡലിന്റെ നിർമാണം അവസാനിപ്പിക്കുക.
കഴിഞ്ഞ വർഷം ഉത്പാദനം നിർത്താൻ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും, ഹൈക്രോസ് വന്നതിന് ശേഷവും നിർമ്മാണം തുടർന്നിരുന്നു. രാജ്യത്തെ വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഭാരത് സ്റ്റേജ് 7 (BS7) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ എതുനിമിഷം വേണമെങ്കിലും അവതരിപ്പിക്കാം എന്ന നിലയിലാണുള്ളത്.
ALSO READ; ടെസ്‌ല ഇനി പഴങ്കഥ: 2025 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയായി ബി വൈ ഡി
ഇത് നിലവിൽ വരുന്നതോടെ ക്രിസ്റ്റയെപ്പോലുള്ള ലാഡർ-ഫ്രെയിം ഡീസൽ എംപിവികൾക്ക് ഇന്ത്യൻ നിരത്തുകളിൽ ഓടാനാകാത്ത സ്ഥിതിയുണ്ടാകും. സി എ എഫ് ഇ മൂന്നാം ഘട്ടത്തിലെ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഹൈബ്രിഡ് മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ടൊയോട്ട ക്രിസ്റ്റയെ കൈവിടുന്നത്. ജനപ്രിയ എം പി വിയായ ക്രിസ്റ്റക്ക് ആര് പകരക്കാരനാകും എന്ന ചോദ്യമാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. ക്രിസ്റ്റയുടെ കരുത്തിൽ ഡീസൽ എംപിവി വിപണി വാണ ടൊയോട്ട ഈ വിടവെങ്ങനെ നികത്തുമെന്നും വാഹനപ്രേമികൾ ചോദിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

