ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലം നവീകരണത്തെ തുടർന്ന് 5 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

TRAIN ACCIDENT

പാലം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം. മാവേലിക്കര – ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലം നമ്പർ 128-ലെ സ്റ്റീൽ ഗർഡറുകൾ മാറ്റി പിഎസ്‌സി (PSC) ഗർഡറുകൾ സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

നവംബർ 22, 23 തീയതികളിലാണ് നിയന്ത്രണം ഉണ്ടായിരിക്കുക. നവംബർ 22-ന് രാത്രി 9.05-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് നിയന്ത്രണങ്ങളുടെ ഭാഗമായി പൂർണ്ണമായും റദ്ദാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി 5 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. നവംബർ 22-ന് പുറപ്പെടേണ്ട പ്രധാനപ്പെട്ട 9 ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി പകരം കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ ഈ സർവീസുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

ALSO READ: നാന്ദഡ്-കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് നവംബർ 20 മുതൽ

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

ട്രെയിൻ നമ്പർ 16327 മധുര – ഗുരുവായൂർ എക്സ്പ്രസ്
നവംബർ 22-ന് രാത്രി 11.35-ന് മധുരയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര എക്സ്പ്രസ്
നവംബർ 23-ന് രാവിലെ 5.50-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10-ന് പുറപ്പെടും.

ട്രെയിൻ നമ്പർ 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്
നവംബർ 22-ന് ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കായംകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. കായംകുളം ജങ്ഷനിൽനിന്ന് കോട്ടയത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല .

ട്രെയിൻ നമ്പർ 12695 എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
നവംബർ 21-ന് ഉച്ചയ്ക്ക് 3.20-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം – തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
നവംബർ 22-ന് വൈകീട്ട് 5.15-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 10.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.

ALSO READ: മുംബൈയിൽ നിന്ന് സൂറത്തിലേക്ക് എത്താൻ രണ്ടു മണിക്കൂർ മതി; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ

വഴിതിരിച്ചുവിട്ട ട്രെയിൻ സർവീസുകൾ

  • 12624 തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
  • 16312 തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ്സ്
  • 01464 തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് ടെർമിനസ് വീക്ക്‌ലി സ്പെഷ്യൽ
  • 16319 തിരുവനന്തപുരം നോർത്ത് – SMVT ബംഗളൂരു ഹംസഫർ എക്സ്പ്രസ്സ്
  • 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്സ്
  • 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
  • 16343 തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ്സ്
  • 16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്സ്
  • 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്സ്

നിയന്ത്രണം വരുത്തിയ സർവീസുകൾ

  • നവംബർ 22, 23 തീയതികളിൽ താഴെ പറയുന്ന മൂന്ന് ട്രെയിനുകൾക്ക് 30 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്തും.
  • ട്രെയിൻ നമ്പർ 66322 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ്സ് (നവംബർ 23-ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടത്).
  • ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ്സ് (നവംബർ 22-ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടേണ്ടത്).
  • ട്രെയിൻ നമ്പർ 16304 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്സ്പ്രസ്സ് (നവംബർ 22-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ടത്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News