ഇനി ഇലക്ട്രിക്കിൽ ചെത്താം..; വരുന്നു ടിവിഎസിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍; വിലയറിയാൻ കാത്ത് ബൈക്ക് പ്രേമികൾ

TVS ORBITER EV

നിരവധി ആരാധകരുള്ള വാഹന നിർമ്മാണ കമ്പനിയാണ് ടിവിഎസ്. ഇപ്പോഴിതാ പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി കളം നിറയാൻ ഒരുങ്ങുകയാണ് ടിവിഎസ്.

ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന പേരിലായിരിക്കും പുതിയ സ്‌കൂട്ടര്‍ വിപണിയിൽ എത്തുന്നത്. ‘ഒ’ എന്ന അക്ഷരമുള്ള കവര്‍ ചെയ്ത വാഹനത്തെയാണ് ലോഞ്ച് ക്ഷണക്കത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് ഓർബിറ്റിനെ ആണ് സൂചിപ്പിക്കുന്നതെന്നാണ് ബൈക്ക് പ്രേമികൾ പറയുന്നത്.

ALSO READ: സ്ട്രീറ്റുകളിൽ ബോസാകാൻ ‘സ്ട്രീറ്റ് ബോബ്’ എത്തുന്നു; പുതിയ മോഡൽ അവതരിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

വാഹനത്തിന്റെ വിലയെ പറ്റിയുള്ള ചർച്ചകളാണിപ്പോൾ ചൂടുപിടിക്കുന്നത്. ടിവിഎസ് ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു ലക്ഷം രൂപയില്‍ താഴെയാണ് ബൈക്കിന് വില പ്രതീക്ഷിക്കുന്നത്. ബജാജ് ചേതക്, ഒല എസ് 1 എക്സ് എന്നിവയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും പുതിയ മോഡല്‍ എന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

ALSO READ: ഇലക്ട്രിക് ആയി എത്തുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ: ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഡീറ്റയിൽസ്

നിലവില്‍ ടിവിഎസ് ഐക്യൂബ് ശ്രേണിയില്‍ ബേസ് വേരിയന്റിന് ഏകദേശം 1 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ്-സ്‌പെക്ക് മോഡലിന് 1.59 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വിലയുണ്ട്.
ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പനയ്ക്ക് ടിവിഎസ് ഇന്തോനേഷ്യയില്‍ പേറ്റന്റ് നേടിയിട്ടുണ്ട്. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പുതിയ ഓര്‍ബിറ്റര്‍ സ്‌കൂട്ടറായിരിക്കാം എന്നാണ് സൂചന . വാഹനത്തിന്റെ കൂടുതൽ ഫീച്ചറുകൾ വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News