ഇരുചക്ര വാഹനവിപണിയിൽ ഹോണ്ടയുടെ മുന്നേറ്റം: ഹീറോയെ പിന്നാലാക്കി വില്പനയിൽ ഒന്നാമത്

Honda Sale August

ഇരുചക്ര വാഹന വിപണിയിൽ വില്പനയിൽ കുതിച്ചുചാട്ടം സംഭവിച്ച മാസമായിരുന്നു ആഗസ്ത്. 13,73,675 യൂണിറ്റ് വാഹനങ്ങളാണ് ആഗസ്ത് മാസത്തിൽ ഇന്ത്യൻ നിരത്തിലേക്ക് എത്തിയത്. 2024 ആഗസ്തിൽ ഇത് 13,44,380 ആയിരുന്നു. 2025 ജൂൺ മാസത്തെ അപേക്ഷിച്ചും കൂടുതൽ വാഹനങ്ങൾ നിരത്തിലേക്കെത്തിയത് ആഗസ്ത് മാസത്തിലാണ്. 13,55,504 യൂണിറ്റായിരുന്നു ജൂണിലെ വില്പന.

ജൂണിലും ജൂലൈയിലും വിലപ്നയിൽ ഒന്നാമതുള്ള കമ്പനി ഹോണ്ടയാണ്. 3,54,531 യൂണിറ്റ് വില്പനയാണ് ഹോണ്ട ആഗസ്ത് മാസത്തിൽ നടത്തിയത്. വില്പനയിൽ രണ്ടാമത് ഉള്ളത് ഹീറോ മോട്ടോകോർപ്പാണ്. 3,41,865 യൂണിറ്റ് വില്പനയാണ് ഹീറോയ്ക്ക് ഉള്ളത്.

Also Read: ജിഎസ്ടി പരിഷ്കരണത്തിൽ ബൈക്കുകള്‍ക്കും വിലക്കുറവോ? യമഹയ്ക്ക് കുറയുന്നത് 17,500 രൂപ വരെ; അറിയാം വരാനിരിക്കുന്ന മാറ്റങ്ങൾ

വില്പനയിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനി ടിവിഎസ് മോട്ടോറാണ്. വില്പനയിൽ ക‍ഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനം നടത്താൻ ഇത്തവണ കമ്പനിക്ക് സാധിച്ചു. 2,71,522 യൂണിറ്റുകളാണ് ടിവിഎസ് മോട്ടോറിന്റെ വില്പന.

നാലാം സ്ഥാനത്തേക്കെത്തിയ ബജാജ് ഓട്ടോയ്ക്ക് മുൻ വർഷവും, ക‍ഴിഞ്ഞ മാസത്തേക്കാളും വില്പനയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 1,29,138 യൂണിറ്റാണ് കമ്പനിയുടെ വില്പന. സുസുക്കി, റോയൽ എൻഫീൽഡ്, യമഹ എന്നീ കമ്പനികളാണ് യഥാക്രമം വില്പനയിൽ പുറകിലെ സ്ഥാനങ്ങളിൽ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News