എറണാകുളം – ബം​ഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാ​ഗ് ഓഫ് ചെയ്യും

Vande Bharat new train launch

പുതുതായി ആരംഭിക്കുന്ന 06652 എറണാകുളം – ബം​ഗളൂരു വന്ദേ ഭാരത് ശനിയാഴ്ച ഫ്ലാ​ഗ് ഓഫ് ചെയ്യും. കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ് ഇത്. രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്യുക. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് പുതിയ ട്രെയിൻ ഓടുന്നത്.

ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം – ബം​ഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

ALSO READ: ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റിയിൽ ഡിസംബർ മൂന്ന് മുതൽ ടിക്കറ്റ് നിരക്ക് കുറയും; മാറ്റം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആകുന്നതോടെ

ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത എക്സ്പ്രസ് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിനിന്നും യാത്ര പുറപ്പെടുന്നത്. രാത്രി11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News