
ഇന്ത്യൻ റോഡുകൾ ഭരിക്കാൻ ഒരു മോഡലിനെ കൂടി അവതരിപ്പിച്ച് ഇറ്റാലിയൻ കമ്പനി വെസ്പ. ഇറ്റലിയിലെ പിയാജിയോയുടെ പോണ്ടെഡെറയിലുള്ള പിയാജിയോയുടെ (Piaggio) ചരിത്രപരമായ വർക്ക് ഷേപ്പിനുള്ള ആദരമെന്ന നിലയ്ക്കാണ് ഒഫീസിന 8 സ്‌പെഷ്യല്‍ സീരീസ് എന്ന പേരിൽ വെസ്പ പുതിയ വാഹനവുമായി എത്തുന്നത്. 125 സിസി, 150 സിസി മോഡലുകളിൽ എത്തുന്ന വാഹനത്തിന് 1.34 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
‘മാറ്റ് മെറ്റാലിക് ബ്ലൂ ഒഫീസിന 8’ എന്ന ഒറ്റ നിറത്തിൽ മാത്രമേ സ്കൂട്ടർ ലഭിക്കുകയുള്ളൂ. കൂടുതൽ ലുക്ക് കിട്ടാൻ ബോഡിയിൽ മെറ്റാലിക് റിവറ്റുകളും ബ്രാസ്, അലുമിനിയം ടോണുകളും നൽകിയിട്ടുണ്ട്. ഈ നിറത്തിന് ചേരുന്ന ഒരു ഹെൽമെറ്റും ഇതിനൊപ്പം ലഭിക്കും.

125 സിസി മോഡലുകളില്‍ എഞ്ചിന് 7,100 ആര്‍പിഎമ്മില്‍ 9.3 ബിഎച്ച്പി കരുത്തും 5,600 ആര്‍പിഎമ്മില്‍ 10.1 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളപ്പോൾ 150 സിസിയിൽ 7,500 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പി കരുത്തും 6,100 ആര്‍പിഎമ്മില്‍ 11.66 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും ഒരു സിവിടി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
സ്കൂട്ടർ വാങ്ങുന്നവർക്ക് ഒഫീസിന 8-ന്റെ ഒരു വെൽക്കം കിറ്റും ലഭിക്കും. കൂടാതെ, ടീ-ഷർട്ടുകൾ, ഹൂഡികൾ, ബാക്ക്പാക്കുകൾ, ടോപ്പ് ബോക്സ് തുടങ്ങിയ അനുബന്ധ ആക്സസറികൾ അധിക വില നൽകി സ്വന്തമാക്കുകയും ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

