
സുരക്ഷിത യാത്രയിൽ നിർണായക പങ്കുവഹിക്കുന്ന ഘടകങ്ങളിലൊന്നാണ് ഒരു വാഹനത്തിൻ്റെ ടയർ. എന്നാല്‍ പലപ്പോഴും ടയര്‍ എപ്പോഴാണ് മാറ്റേണ്ടത് എന്നുള്ള കാര്യം നമുക്ക് അറിയില്ല. നാം അതിനെക്കുറിച്ച് പലപ്പോഴും മറന്നുപോകാറുണ്ട്. ടയര്‍ ശരിയായ സമയത്ത് മാറ്റാതിരിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കും. ടയര്‍ എപ്പോഴാണ് മാറ്റേണ്ടതെന്നും മാറ്റേണ്ട സമയം എത്തിയെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ നോക്കിയാലോ.
കുറേ നാളുകള്‍ ടയര്‍ ഉപയോഗിച്ച് കഴിയുമ്പോള്‍ ടയറില്‍ വിള്ളലുകളും പൊട്ടലുകളും സംഭവിക്കാവുന്നതാണ്. ടയറിന്റെ വശങ്ങളിലും മേൽഭാഗത്തും വിള്ളലുകൾ, പൊട്ടലുകൾ എന്നിവ കാണുന്നത് റബ്ബർ പഴകിയതിന്റെ ലക്ഷണങ്ങളാണ്. ഇക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഏത് നിമിഷവും ടയർ പൊട്ടാം എന്നുള്ളതിൻ്റെ ലക്ഷണങ്ങളാണിവ.
ട്രെഡിൻ്റെ ആഴം കുറയുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കും. ടയറിന്റെ മേൽഭാഗത്തുള്ള ഗ്രൂവുകൾ അല്ലെങ്കില്‍ ട്രെഡ് തീരെ കുറഞ്ഞാൽ നനഞ്ഞ റോഡുകളിൽ കൂടി യാത്ര ചെയ്യുമ്പോള്‍ വഴുക്കാനുള്ള സാധ്യത വർധിപ്പിക്കും. ട്രെഡിൻ്റെ ആഴം 1.6 മില്ലീമീറ്ററിൽ താഴെയായാൽ ടയർ ഉടൻ തന്നെ മാറ്റണം.
സാധാരണ റോഡില്‍ക്കൂടി യാത്ര ചെയ്യുമ്പോള്‍ സ്റ്റിയറിങ്ങിലോ കാറിലോ അമിതമായ കുലുക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ ടയറിൻ്റെ പ്രശ്നമാകാം. ടയര്‍ മാറ്റുന്നതിന് വേണ്ടിയുള്ള സൂചനകളാകാം.
ടയര്‍ എപ്പോഴാണ് നിര്‍മ്മിച്ചതെന്ന് നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വശങ്ങളിലുള്ള ഡോട്ട് നമ്പർ വഴി എപ്പോഴാണ് നിര്‍മ്മിച്ചതെന്ന് പരിശോധിക്കാം. ഉപയോഗം കുറവായാലും 5 മുതല്‍ 6 വർഷം വരെ കഴിഞ്ഞ ടയറുകൾ മാറ്റുന്നതാണ് ഉചിതം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

