വാഹനം രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇങ്ങനെയാണോ ചെയ്യാറ്? ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും

vehicle starting tips things don t do and do

എല്ലാവരും അവരുടെ വാഹനങ്ങൾ വളരെ സ്നേ​​ഹത്തോടേയും സൂക്ഷമതയോടെയുമാണ് കൊണ്ട് നടക്കാറ്. എന്നാൽ നമ്മൾ പോലുമറിയാതെ പല മിസ്റ്റേക്കുകളും വാഹനങ്ങളോട് നാം ചെയ്യാറുണ്ട്. ഇത് വാഹനങ്ങളിൽ ഉണ്ടാക്കാൻ പോകുന്നത് വലിയ ബുദ്ധിമുട്ടുകളാണ്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് നമ്മൾ വാഹനം ഓടിക്കുന്നതെങ്കിൽ എട്ടിൻ്റെ പണിയാണ് കിട്ടുക.

രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ ആദ്യം തന്നെ ആക്സിവലേറ്റർ ചെയ്യുന്നതും വണ്ടി റേസ് ചെയ്യുന്നതും നല്ലതല്ലെന്നാണ് വി​ദ​ഗ്ദർ പറയുന്നുത്. ഇതിനുള്ള കാരണം രാത്രി ഏറെ നേരം നിർത്തിയിട്ടിരിക്കുന്ന വാ​ഹനത്തിൻ്റെ ഓയിൽ എല്ലാം ഡ്രെയിനായി ഏറ്റവും താഴെ അടിഞ്ഞു കൂടിയിട്ടുണ്ടാകും ഇത് അറിയാതെ റേസ് ചെയ്യുകയാണെങ്കിൽ അത് എഞ്ചിൻ തകരാറിലേക്ക് എത്തിക്കും. അതു കൊണ്ട് തന്നെ സ്റ്റാർട്ട് ചെയ്ത് ഒരു മിനുട്ടെങ്കിലും ഐഡിയൽ കണ്ടീഷനിൽ വച്ചതിന് ശേഷം മാത്രമേ വണ്ടി മൂവ് ചെയ്യാനും റേസ് ചെയ്യാനും പാടുള്ളു.

Also read; കാർ എപ്പോൾ കഴുകണം? ആഴ്ചയിൽ ഒരിക്കൽ കഴുകേണ്ട ആവശ്യം ഉണ്ടോ?

അത് പോലെ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ആക്സിലേറ്റർ കൊടുക്കേണ്ടുന്ന ആവശ്യവും ഇല്ല. അല്ലാതെ തന്നെ സെൽഫ് സ്വിച്ച് ചെയ്യുമ്പോൾ വാഹനം സ്റ്റാർട്ടാകും. ന്യൂജെൻ വാഹനങ്ങളിലെ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനാവശ്യമായ ഇന്ധനം സാധാരണ നൽകുന്നു. അതുകൊണ്ട് തന്നെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലറേറ്റർ ചെയ്യേണ്ട ആവശ്യമില്ല, ഇത് ഇന്ധനം പാഴാക്കുന്നതിലേക്ക് നയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News