സ്റ്റിക് ആന്റിനകൾ മാറി, ഇനി ഷാർക്ക് ഫിൻ ആന്റിനകൾ; വെറും ഭംഗി മാത്രമല്ല, ഉപയോഗങ്ങൾ പലതാണ്!

ANTEENA IN CARS

വാഹനവിപണി വളർന്നുകൊണ്ടിരിക്കുകയാണ്. നിരവധി പുതിയ മോഡൽ കാറുകളാണ് വിപണിയും മനസുകളും കീഴടക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. മുൻപ് പല കാറുകളിലും നീളമുള്ള സ്റ്റിക് ആന്റിനകളായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഈ ആന്റിനയുടെ സ്ഥാനത്ത് സ്രാവുകളുടെ വാൽ പോലെ കാണുന്ന ഷാർക്ക് ഫിൻ ആന്റിനകളാണ് (Shark Fin Antennas) പ്രധാനമായും കാണപ്പെടുന്നത്. ഈ മാറ്റത്തിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? കാറിന്റെ ഡിസൈന്‍ മെച്ചപ്പെടുത്താനാണിതെന്നാണ് കുറച്ചുപേരെങ്കിലും വിചാരിച്ചു വച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ കാരണം എന്താണെന്ന് അറിയാമോ ?

കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ആ ഫിന്നിനുള്ളിൽ ഒന്നോ അതിലധികമോ ആന്റിനകളും ഇലക്ട്രോണിക് ബിറ്റുകളുമുണ്ട്. റേഡിയോ, സാറ്റലൈറ്റ് സിഗ്നലുകൾ, സെല്ലുലാർ ഡാറ്റ എന്നിവ സ്വീകരിക്കാൻ ഇത് സഹായിക്കുന്നു. ജിപിഎസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് കൃത്യമായ വഴി കണ്ടെത്താൻ സഹായിക്കുന്നു.

നിങ്ങളുടെ പോക്കറ്റിൽ കാറിന്റെ കീ ഉണ്ടെങ്കിൽ, അതിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് കീ ഇല്ലാതെ തന്നെ കാർ തുറക്കാനും സ്റ്റാർട്ട് ചെയ്യാനും ഈ ആന്റിന സഹായിക്കുന്നു. വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ നൽകുന്നതിനും ഈ ചെറിയ ആന്റിന ഉപയോഗപ്രദമാണ്.

ALSO READ: അജിത് പവാർ പറന്നുയർന്നത് ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ; തകർന്നുവീണ ബോംബാർഡിയർ ലിർജെറ്റ് 45XR-ന്റെ പ്രത്യേകതകൾ അറിയാം

നീളമുള്ള സ്റ്റിക് ആന്റിനകളെ പോലെ എവിടെയെങ്കിലും തട്ടി ഒടിഞ്ഞുപോകാൻ സാധ്യതയില്ല എന്നതും, ഒന്നിലധികം സിഗ്നലുകൾ ഒരേസമയം കൈകാര്യം ചെയ്യാമെന്നതും ഇതിന്റെ പ്രധാന മേന്മകളാണ്.

നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് കാറാണ് വാങ്ങുന്നതെങ്കിൽ ആന്റിനയുടെ ഫിൻ പൊട്ടുകയോ അയഞ്ഞിരിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആന്റിന മൊഡ്യൂളിന് തകരാറുണ്ടെങ്കിൽ അത് ജിപിഎസ് കൃത്യതയെയോ റേഡിയോ സ്വീകരണത്തെയോ ഡാറ്റ ലിങ്കുകളെയോ ബാധിച്ചേക്കാം. അതിനാൽ കാറിന്റെ നാവിഗേഷൻ അല്ലെങ്കിൽ കണക്റ്റിവിറ്റി ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News