ഇന്ത്യയിൽ വലതുവശത്ത് സ്റ്റിയറിംഗ് വയ്ക്കുന്നത് വെറുതെയല്ല; അതിനൊരു കാരണമുണ്ട്

steering-RIGHT SIDE INDIA

വണ്ടിപ്രാന്തന്മാർ വാങ്ങി കൂട്ടുന്ന വണ്ടികൾ കണ്ടിട്ടില്ലേ ? അവർ അവരുടെ മക്കളെ നോക്കുന്നത് പോലെ ആവും അവയെ കൊണ്ടുനടക്കുന്നത്. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ വലത് വശത്ത് ആയിരിക്കും ഇപ്പോഴും എന്ന് ? ലോകത്തെ മറ്റു പല രാജ്യക്കാരും സ്റ്റിയറിംഗ് ഇടത് വശത്ത് ക്രമീകരിച്ചപ്പോൾ നമ്മൾ വലതുവശം തുടർന്നു. അത് വെറുതെ ആണെന്ന് വിചാരിക്കല്ലേ, അതിനു പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളുമുണ്ട്. അതറിയണമെങ്കിൽ കുറച്ച് പിന്നിലേക്ക് തന്നെ സഞ്ചരിക്കണം.

ഇന്ത്യയിൽ റോഡിന്റെ ഇടതുവശത്തുകൂടി വാഹനമോടിക്കുന്ന രീതി യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശേഷിപ്പാണ്. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഇംഗ്ലണ്ടിലെ ഗതാഗത നിയമങ്ങൾ അതേപടി ഇന്ത്യയിൽ നടപ്പിലാക്കുകയായിരുന്നു. അവിടെ റോഡിന്റെ ഇടതുവശത്തുകൂടി വാഹനം ഓടിക്കുന്നതിനാലാണ് ഇന്ത്യയിലും ആ രീതി സ്വീകരിച്ചത്. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ഇന്ത്യ ഈ രീതിയിൽ മാറ്റം വരുത്താതെ തുടരുകയാണ്.

ALSO READ: ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

വലതുവശത്തിരുന്ന് വാഹനം ഓടിക്കുന്നത് ഡ്രൈവർമാർക്ക് പലവിധത്തിലുള്ള സുരക്ഷാ ഗുണങ്ങൾ നൽകുന്നുണ്ട്:

  • ഓവർടേക്കിംഗ്: വലതുവശത്ത് സ്റ്റിയറിംഗ് വരുന്നതുകൊണ്ട് ഓവർടേക്ക് ചെയ്യുന്ന സമയത്ത് എതിരെ വരുന്ന വാഹനങ്ങളിൽ നിന്നുള്ള ദൂരം കൃത്യമായി വിലയിരുത്താൻ ഡ്രൈവർക്ക് സാധിക്കുന്നു.
  • കാൽനടയാത്രക്കാരുടെ സുരക്ഷ: റോഡിന്റെ ഇടതുവശത്തുകൂടി പോകുന്ന കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കൂടുതൽ ശ്രദ്ധിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഈ രീതി സഹായിക്കുന്നു.
  • ഏകീകരണം: കാറുകൾ മുതൽ ഓട്ടോറിക്ഷകൾ വരെ എല്ലാ വാഹനങ്ങളും ഈ രീതി പിന്തുടരുന്നത് ഡ്രൈവർമാരുടെ ആശയക്കുഴപ്പം കുറയ്ക്കുന്നു.

ഇന്ത്യയെ കൂടാതെ ലോകത്തെ ഏകദേശം 75 രാജ്യങ്ങൾ ഇത്തരത്തിൽ ഇടതുവശ ഗതാഗതവും വലതുവശത്തെ സ്റ്റിയറിംഗും പിന്തുടരുന്നുണ്ട്. യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവ ഇതിൽ പ്രധാനപ്പെട്ട രാജ്യങ്ങളാണ്.

നിലവിലുള്ള രീതിയിൽ മാറ്റം വരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റോഡ് അടിസ്ഥാന സൗകര്യങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, വാഹന നിർമ്മാണം എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഡ്രൈവർമാർക്ക് പുതിയ പരിശീലനം നൽകുന്നതടക്കമുള്ള ഇത്തരം നടപടികൾ വളരെ ചെലവേറിയതും അപകടസാധ്യതയുള്ളതുമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ നിലവിലെ രീതി തുടരുന്നതാണ് സുരക്ഷിതമെന്നാണ് വിലയിരുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News