യമഹയുടെ സൂപ്പർബൈക്കിനോട് ഇപ്പോൾ ആൾക്കാർക്ക് ഇഷ്ടം ഇല്ല; നഷ്ടത്തിലായി ഈ വണ്ടിയുടെ കച്ചവടം

yamaha R15 Sales

യമഹ R15 ഒരുകാലത്ത് ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച വാഹനമായിരുന്നു. ഇന്ത്യയിൽ നല്ല രീതിയിൽ വില്പനയുള്ള വാഹനമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയുടെ R15. എന്നാൽ മോഡലിൻ്റെ വിൽപ്പനയിൽ ഇപ്പോൾ വമ്പൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 30.57 ശതമാനം ഇടിവാണ് വാഹനത്തിന്റെ വില്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഒക്ടോബർ മാസത്തിൽ 7,949 യൂണിറ്റാണ് വില്പന. ഇതേ സമയം മുൻവർഷം രേഖപ്പെടുത്തിയ വില്പന 11,449 യൂണിറ്റുകളായിരുന്നു.

Also Read: ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പർ HR88B8888; വിറ്റത് 1.17 കോടി രൂപയ്ക്ക്

R15M, R15V4, R15S എന്നിവയാണ് മോഡലിന്റെ വിപണിയിലുള്ള വേരയന്റുകൾ. 1.70 ലക്ഷം മുതൽ 1.95 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. എൻട്രി ലെവൽ സൂപ്പർസ്‌പോർട്ട് ബൈക്കിന്റെ 10 ലക്ഷം യൂണിറ്റുകളിലധികം ഇതിനകം കമ്പനി വില്പന നടത്തിയിട്ടുണ്ട്. കെടിഎം ഡ്യുക്ക് 200, സുസുക്കി ജിക്‌സർ 250 SF എന്നിവയാണ് യമഹ R15ന്റെ വിപണിയിലെ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News