
ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിട്ടുപോയ സ്കൂട്ടറുകളുടെ പട്ടികയിൽ ടോപ് 10 ൽ ഇടം പിടിച്ച് യമഹ റേ ZR. കിടിലൻ മൈലേജും മേഡേൺ ഫീച്ചറുകളും ഒത്തുചേർന്ന് സ്കൂട്ടർ പ്രേമികളുടെ മനം കവറുകയാണ് യമഹയുടെ ഈ ഹൈബ്രിഡ് താരം. ജനുവരിയിൽ 19,815 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2025 ജനുവരിയെ അപേക്ഷിച്ച് വില്‍പ്പനയില്‍ 30 ശതമാനം വാർഷിക വളർച്ചയും, 2025 ഡിസംബറിനെ അപേക്ഷിച്ച് 40 ശതമാനം പ്രതിമാസ വളർച്ചയും കൈവരിക്കാൻ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്.
ലിറ്ററിന് 71 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് യമഹ പറയുന്നത്. 125 സിസി എയർ-കൂൾഡ് എഞ്ചിനൊപ്പം ‘സ്മാർട്ട് മോട്ടോർ ജനറേറ്റർ’ (SMG) വഴി പ്രവർത്തിക്കുന്ന ഹൈബ്രിഡ് പവർ അസിസ്റ്റ് സാങ്കേതികവിദ്യയാണ് ഇവന്‍റെ പ്രധാന പ്രത്യേകത. 99 കിലോഗ്രാം ഭാരം മാത്രമുള്ള റേ ZR ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 125 സിസി സ്കൂട്ടറുകളിൽ ഒന്നാണെന്ന പ്രത്യേകതയും ഇതിനെ ആളുകളിലേക്ക് ആകർഷിക്കുന്നു.
ALSO READ; മലയാളികളെ ഇങ്ങനെ ദ്രോഹിക്കണോ? മലബാർ എക്സ്പ്രസിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ
ഫോൺ കോൾ അലേർട്ടുകൾ, പാർക്കിംഗ് ലൊക്കേഷൻ, റൈഡിംഗ് ഹിസ്റ്ററി എന്നിവ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള Y-കണക്ട് ആപ്പാണ് വാഹനത്തിന്‍റെ പ്രധാനപ്പെട്ട സ്മാർട്ട് ഫീച്ചർ. മെച്ചപ്പെട്ട ബ്രേക്കിംഗിനായി യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റവും സ്കൂട്ടറിലുണ്ട്.മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വിശാലമായ സീറ്റും സിറ്റി റൈഡിനും ദീര്‍ഘദൂര യാത്രകള്‍ക്കും ഇവനെ ഒരുപോലെ യോഗ്യനാക്കുന്നു. 76,700 രൂപ മുതലാണ് കേരളത്തിൽ ഈ സ്കൂട്ടറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സുസുക്കി ആക്സസ്, ടിവിഎസ് എൻടോർഖ് എന്നിവരാണ് വിപണിയിൽ റേ ZR ന്‍റെ എതിരാളികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

