‘ആത്മകഥ വിവാദം ആസൂത്രിതം,ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണം’: ഇപി ജയരാജൻ

E P Jayarajan

ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ഇ പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമാണെന്നും തെരഞ്ഞെടുപ്പ് ദിവസം വാർത്ത പുറത്തുവന്നത് ഗൂഢലക്ഷ്യത്തോടെയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ജാവദേക്കർ വാർത്തയ്ക്ക് പിന്നിലും സമാന ഗൂഢാലോചന. ഡിസി ബുക്ക്സിന് എതിരായ നിയമ പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ എന്തടിസ്ഥാനത്തിലാണ് വാര്‍ത്ത കൊടുത്തെന്ന് ഇ പി ജയരാജൻ ചോദിച്ചു. ഒരു വസ്തുതയുമില്ലാത്ത വാര്‍ത്ത സംസ്ഥാനത്തെ എല്ലാ മാധ്യമത്തിലും പ്രചരിപ്പിച്ചു. അതും മൂന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍. അതില്‍ രണ്ടിടത്ത് തെരഞ്ഞടുപ്പ് നടക്കുന്ന ദിവസം. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമാണോയെന്നും അദ്ദേഹം ചോദിച്ചു.

എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ഇപി ജയരാജന്‍ ചോദിച്ചു. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ലെന്നും വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also read: സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ അധിക്ഷേപിച്ച പിഎംഎ സലാമിനെതിരെ നടപടി

എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ഇ.പി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News