ഈ അവൽ മിൽക്കിനെ വെല്ലാൻ ആരുണ്ടിവിടെ ? കിടിലൻ റെസിപ്പി ഇതാ

AVAL MILK RECIPE

ചൂടാണല്ലേ ? എന്തെങ്കിലും തണുപ്പിക്കാൻ കുടിച്ചാലോ ? എന്നാൽ വിശപ്പും മാറ്റാൻ അതിനു കഴിഞ്ഞാലോ ? കടയിൽ ചെന്നാൽ ആളുകൾ ചോദിച്ചുവാങ്ങുന്ന ഒന്നാണ് അവൽ മിൽക്ക്. പാലും അവലും ഉപയോഗിച്ചു തയ്യാറാക്കുന്ന ഹെൽത്തിയും രുചികരവുമായിട്ടുള്ള ഇതിനു ഫാൻസ്‌ ഏറെയാണ്. പല നാടുകളിൽ പല രുചിയിൽ ഇത് കിട്ടാറുണ്ട്. എന്നാൽ നല്ല കിടിലൻ ടേസ്റ്റിൽ അവൽ മിൽക്ക് നിങ്ങൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ.

അവശ്യ സാധനങ്ങൾ

നെയ്യ്- 1 ടീസ്പൂൺ
അവൽ- 2 കപ്പ്
നേന്ത്രപ്പഴം- 4
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഏലയ്ക്ക- 2 ടീസ്പൂൺ
നിലക്കടല – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
പാൽ – അര കപ്പ്
ഐസ്ക്രീം – ഒരു സ്‌കൂപ്പ്

ALSO READ: ഇതാണ് മോനെ കൊഴുക്കട്ട ! ആരും കൊതിച്ചു പോകും, ഇങ്ങനെ ഉണ്ടാക്കി നോക്കൂ

തയാറാക്കുന്ന വിധം

ആദ്യം പാനിൽ നെയ്യ് ചേർത്തശേഷം അവൽ വറുത്തെടുക്കാം. അതേ പാനിൽ തന്നെ ഉണക്കമുന്തിരി, നിലക്കടല എന്നിവയും വറുത്തെടുക്കാം. ഇനി നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് ഏലയ്ക്കപ്പൊടി കൂടി ചേർക്കുക. ഇനി ഒരു വലിയ ഗ്ലാസിലേക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം. അതിനു മുകളിലേക്ക് നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ കൂടി ചേർക്കാം. ഇനി പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News