സിക്കിമിലെ മഞ്ഞിടിച്ചിൽ, 7 മരണം

സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ഏഴുപേർ മരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 20 പേർക്ക് പരുക്കേറ്റു. ഇവരെ ഗാങ്ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിലും സെൻട്രൽ റഫറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം ഉണ്ടാകുമ്പോൾ 150 ഓളം വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, കരസേനയും, സിക്കിം പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ മഞ്ഞുവീഴ്ച രൂക്ഷമായത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അതിനാൽ മഞ്ഞിടിച്ചിൽ ഭയന്ന് ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിമാലയൻ ചുരങ്ങളിലൊന്നായ നാഥു ലാ, ചൈനയുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News