
ഉത്തരാഖണ്ഡിലെ ചാമോലിയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. ശക്തമായ മഞ്ഞുവീഴ്ച ഹെലികോപ്റ്റര്‍ സര്‍വീസിനും തടസ്സമായി നിൽക്കുകയാണ്. മഞ്ഞു വീഴ്ച്ചയില്‍ അകപ്പെട്ട 57 പേരില്‍ 16 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ 10 പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മനായില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം.
ശക്തമായ മഞ്ഞുവീഴ്ചയാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സജ്ജീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച ഹെലികോപ്റ്റര്‍ സര്‍വീസിന് തടസ്സം സൃഷ്ടിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിപുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
ബിആര്‍ഓ ക്യാമ്പിന് സമീപംബദ്രിനാഥ് ധാമിന് 3 കിലോമീറ്റര്‍ അകലെയാണ് രാവിലെ 11 മണിയോടെ ഹിമപാതം ഉണ്ടായത്. കടുത്ത മഞ്ഞുവീഴ്ചമൂലം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. രക്ഷപ്പെടുത്തിയ 16 പേരില്‍ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 100 പേരടങ്ങുന്ന സൈനിക സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

