അവനീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്ത് കോഹ്‌ലി; കത്തിപ്പടര്‍ന്ന് ഊഹാപോഹം, പിന്നാലെ വിശദീകരണം

avneet-kaur-virat-kohli

നടി അവനീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്ത് വിരാട് കോഹ്‌ലി. ഇതോടെ കൗറിന്റെ പേജിലേക്ക് ആരാധകരുടെ കുത്തൊഴുക്കായി. അവസാനം വിശദീകരണവുമായി കോഹ്‌ലി രംഗത്തെത്തി.

Read Also: ‘പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്’; ചർച്ചയായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന


കൗറിന്റെ ഫാന്‍ പേജിലെ ഫോട്ടോയാണ് കോഹ്‌ലി ലൈക്ക് ചെയ്തത്. ലൈക്ക് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞിരുന്നു. ട്രോളന്‍മാരും ഫാന്‍സും മീമുകളും മറ്റുമായി ആഘോഷിച്ചു. അവനീത് കൗറിന്റെയും ഇന്‍സ്റ്റഗ്രാം ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെയും ഇന്‍സ്റ്റ പേജുകളില്‍ കമന്റുകളുമായി ആരാധകര്‍ എത്തി. കോഹ്ലിയുടെ ഭാര്യ അനുഷ്കയെ പോലും ചിലര്‍ വെറുതെവിട്ടില്ല.

Read Also: തമിഴകം ഇളക്കി മറിക്കാൻ ഹനുമാൻകൈൻഡ്; ഇളയദളപതി ചിത്രം ജനനായകനിൽ റാപ്പ് ചെയ്തെന്ന് വെളിപ്പെടുത്തൽ


അല്‍ഗോരിതത്തെ പഴി ചാരിയാണ് കോഹ്ലി വിശദീകരണം നല്‍കിയത്. ഇന്‍സ്റ്റ സ്‌റ്റോറിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നെന്നും ഊഹാപോഹം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. മനസ്സിലാക്കയതിന് നന്ദിയെന്നും കുറിപ്പിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News