‘എന്റെ മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍; ഇത്തരം കമന്റ് കണ്ടാല്‍ അവൾ എന്തുമാത്രം വേദനിക്കും’? നിറകണ്ണുകളോടെ ആവണിയുടെ അമ്മ

റിയാലിറ്റി ഷോകളിലൂടെയും റീലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയാണ് ആവണി. ഇപ്പോഴിതാ മകളുടെ ഡാന്‍സ് വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട സ്ത്രീക്ക് എതിരെ ആവണിയുടെ അമ്മ പ്രതികരിച്ചിരിക്കുകയാണ്. ലിയോ സിനിമയിലെ പാട്ടിന് നൃത്തം വയ്ക്കുന്ന റീൽ ആവണി പങ്കു വെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് മകളുടെ മാറിടം നോക്കി ഒരു സ്ത്രീ കമന്റിട്ടത്. എന്നാൽ ഇതിന് മറുപടിയായി പത്ത് വയസ്സിലേക്ക് പോകുന്ന എന്റെ മകളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ മുന്‍പ് നിങ്ങള്‍ക്കും നിങ്ങളുടെ മകള്‍ക്കും വന്നിട്ടുണ്ടാവും എന്നാണ് ആവണിയുടെ അമ്മ പ്രതികരിച്ചത്.

ആവണി അവൂസ്

also read: ബോക്സ് ഓഫീസ് റെക്കോർഡുകൾ കടപുഴക്കി ലിയോ

ആവണിയുടെ അമ്മയുടെ വാക്കുകൾ:

”ആ വീഡിയോയില്‍ വളരെ മാന്യമായിട്ടാണ് എന്റെ മകള്‍ വസ്ത്രം ധരിച്ചത്. ഉള്ളില്‍ ഒരു പെറ്റിക്കോട്ടും, അതിന്റെ മുകളില്‍ ടോപ്പും ധരിച്ചാണ് ഡാന്‍സ് വീഡിയോ ചെയ്തത്. അതിനെ താഴെയാണ് ‘പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചുകൊടുക്ക്’ എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നത്. പത്ത് വയസ്സിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. അത് എനിക്കും എന്റെ അമ്മയ്ക്കും കമന്റിട്ട സ്ത്രീക്കും അവരുടെ മക്കള്‍ക്കും വന്നിട്ടുണ്ടാവും. അവള്‍ കളിച്ച ഡാന്‍സ് നോക്കുന്നതിന് പകരം, എന്റെ മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകള്‍ പോയത്”- ആവണിയുടെ അമ്മ വികാരാധീനയായി പറഞ്ഞു.

” ഇത്തരത്തിലുള്ള കമന്റ് അവള്‍ കണ്ടാല്‍ എന്തുമാത്രം വേദനിക്കും. ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പെണ്‍കുട്ടികളെ മാനസികമായി ബാധിയ്ക്കുന്ന ഘട്ടമാണിത്. എനിക്കൊക്കെ ചെറുപ്പത്തില്‍ അത്തരം പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. ആവശ്യമില്ലാത്തത് എന്തോ ശരീരത്തില്‍ വളര്‍ന്നു വരുന്നു എന്ന പേടിയില്‍ ചെറുപ്പത്തില്‍ ഷാള്‍ മുടി കൊണ്ടും എല്ലാം മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. എന്റെ അമ്മ നല്‍കിയ മോട്ടിവേഷനാണ് അതില്‍ നിന്നും പുറത്തു കടക്കാന്‍ സഹായിച്ചത്. അത്തരം അവസ്ഥ എന്റെ മകള്‍ക്ക് വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതിനിടയില്‍ ഇത്തരം കമന്റുകള്‍ അവളെ വേദനിപ്പിക്കും” അമ്മ പറയുന്നു.

also read: കേന്ദ്ര അവഗണനയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം; മന്ത്രി വീണാ ജോർജ്

ടിക് ടോക്ക് വീഡിയോസിലൂടെയാണ് തങ്ങൾ തുടങ്ങിയതെന്നും ആരെയും വേദനിപ്പിക്കുന്ന വിധം ഒരു വീഡിയോയും ഇന്നു വരെ ചെയ്തിട്ടില്ല. യൂട്യൂബ് വരുമാനത്തിന് വേണ്ടിയും അല്ല വീഡിയോകള്‍ ചെയ്യുന്നത്. ജീവിതത്തില്‍ മറ്റൊരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനിടയില്‍ ഒരു റിലാക്‌സേഷന്‍ എന്ന തരത്തിലാണ് വീഡിയോ ചെയ്യുന്നതെന്നും ആവണിയുടെ അമ്മ പറഞ്ഞു. വളരെ മാന്യമായ വസ്ത്രം ധരിച്ചുകൊണ്ടു മാത്രമാണ് ഇതുവരെ വീഡിയോ ചെയ്തിട്ടുള്ളതെന്നും അതിനും സമ്മതിക്കാതെ വീഡിയോ എടുക്കുന്നത് അവസാനിപ്പിക്കുക മാത്രമേ വഴിയുള്ളുവെന്നും. കൂടാതെ മകള്‍ ഫോണ്‍ അധികം ഉപയോഗിക്കാറില്ലെന്നും ബ്രേക്ക് ടൈമില്‍ റീല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പഠനത്തിന്റെയും കളിയുടെയും ഒക്കെ ശ്രദ്ധയിലായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇപ്പോൾ ആവണി സിനിമയിലേക്കും എത്തിയിരിക്കുകയാണ്. ആവണി അഭിനയിച്ച സിനിമയാണ് ‘കുറിഞ്ഞി’. ഈ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ആയിരുന്നപ്പോഴാണ് ലിയോ സിനിമ റിലീസായത്. ആ സിനിമയുടെ പാട്ടിന് പ്രമോ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു ഡാന്‍സ് വീഡിയോ ചെയ്തത്. ജീവിക്കാന്‍ സമ്മതിക്കില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പിന്തുണയുമായി എത്തുന്നത്. കാലമെത്ര പുരോഗമിച്ചാലും ഇത്തരം ഇടുങ്ങിയ ചിന്തകളുള്ളവര്‍ മാറില്ല. അതുകൊണ്ട് ഇത്തരം കമന്റുകള്‍ കണ്ട് വേദനിക്കരുത്. ആവണി ഇനിയും വീഡിയോകള്‍ ചെയ്യണം എന്ന് പറഞ്ഞുള്ള നിരവധി കമന്റുകളാണ് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here