വീട്ടില്‍ പാറ്റയെക്കൊണ്ട് പൊറുതിമുട്ടിയോ? വിഷമിക്കേണ്ട, ഓറഞ്ച് കൊണ്ടൊരു എളുപ്പവിദ്യ

നമ്മളില്‍ പലരും വീട്ടില്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പാറ്റയുടെ ശല്യം. ചില സമയങ്ങളില്‍ നമുക്ക് വീടിനുള്ളില്‍ സ്വസ്ഥമായി നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പാറ്റയുടെ ശല്യമുണ്ടാകും. ഇതിനെ തുരത്താന്‍ പല മാര്‍ഗങ്ങളും ശ്രമിച്ചവരാകും നമ്മള്‍.

എന്നാല്‍ പലപ്പോഴും നമ്മള്‍ പ്രയോഗിക്കുന്ന മാര്‍ഗങ്ങള്‍ വിജയിക്കാറില്ല എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ പാറ്റയെ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പാറ്റ ശല്യം ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ് ഇനി പറയാന്‍ പോകുന്നത്. ഓറഞ്ചിന്റെ തൊലിയുണ്ടെങ്കില്‍ നമ്മുടെ വീടിന്റെ പരിസരത്ത് പോലും പാറ്റ ശല്യം ഉണ്ടാകില്ല.

Also Read : ‘ആശുപത്രിയിൽ പ്രസവിച്ചാലും മരിക്കാറില്ലേ’; വിവരക്കേട് വിളമ്പുന്നവർ ഇതൊന്ന് വായിച്ചോളൂ..

ഓറഞ്ചിന്റെ മണം തന്നെയാണ് പാറ്റകളെ തുരത്താന്‍ നമ്മളെ സഹായിക്കുന്നത്. ഓറഞ്ചിന് സിട്രസ് മണം നല്‍കുന്ന ലിമോണീന്‍ എന്ന സംയുക്തം തൊലിയില്‍ അടങ്ങിയിട്ടുണ്ട്. നമുഷ്യര്‍ക്ക് പൊതുവേ ഓറഞ്ചിന്റെ മണം ഇഷ്ടമായിരിക്കും. എന്നാല്‍ പാറ്റയ്ക്ക് ഈ ഗന്ധം അസ്വസ്ഥതയാണുണ്ടാക്കുന്നത്. ഓറഞ്ച് തൊലികളിട്ട് വയ്ക്കുന്നിടത്തേയ്ക്ക് പാറ്റ കടക്കാറില്ല.

ഇത്തരത്തില്‍ പ്രകൃതിദത്ത പ്രതിരോധ മാര്‍ഗമായി ഇവ ഉപയോഗിക്കാം. പാറ്റയെ തുരത്താന്‍ ഓറഞ്ച് തൊലികള്‍ ഉപയോഗിക്കേണ്ടതെങ്ങനെയാണ് എന്നായിരിക്കും ഇനിയുള്ള സംശയം. ഓറഞ്ച് തൊലികള്‍ നന്നായി ഉണക്കിയെടുക്കാം. ഉണങ്ങിയ തൊലികള്‍ സിങ്കിന്റെ താഴെ , അടുക്കളയുടെ മൂലകള്‍, സ്റ്റോര്‍ റൂം തുടങ്ങിയിടങ്ങളില്‍ നിക്ഷേപിച്ചാല്‍ മതിയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News