തൈരിനൊപ്പം ‘നോ’ പറയേണ്ട ഭക്ഷണങ്ങള്‍

മിക്കവരുടെയും ഇഷ്ട ഭക്ഷണമാണ് തൈര്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നത് കൊണ്ട് തന്നെ തൈര് എപ്പോഴും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നവരാണ് കൂടുതൽ ആളുകളും. തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ ഉണ്ട്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

എന്നാൽ തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളും ഉണ്ട്.

ALSO READ:ദിവസം 600 മുതല്‍ 2000 രൂപ വരെ സമ്പാദിക്കാം; പൊറോട്ടയടിക്കാന്‍ പഠിക്കാനെത്തുന്നവരില്‍ ഡോക്ടര്‍മാരും

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ

തൈര് പാലില്‍ നിന്നും എടുക്കുന്നതിനാല്‍ മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കും . കാരണം സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. ഇതിനാല്‍ ഈ കോമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

സുഗന്ധവ്യഞ്ജനങ്ങള്‍
സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തൈര് ചേര്‍ക്കുന്നതും ചിലര്‍ക്ക് ദഹനക്കേട് ഉണ്ടാക്കാം.

തക്കാളി
തൈരിനൊപ്പം തക്കാളി കഴിക്കുന്നതും ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം.

ഉള്ളി
ഉള്ളി ശരീരത്തെ ചൂടാക്കും. തൈര് തണുപ്പാണ്. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലർക്ക് അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം.

മാമ്പഴം
മാമ്പഴത്തിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതും ചിലർക്ക് ദഹനക്കേടും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.

എണ്ണമയമുള്ള ഭക്ഷണങ്ങൾ
എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ ദഹനത്തെ മോശമായി ബാധിക്കാം എന്നും വിദഗ്ധര്‍ പറയുന്നു.

ALSO READ:മുഖം കണ്ടെത്തി കാർ അൺലോക്ക് ആകും; ഏറെ സവിശേഷതകളുമായി ഷവോമിയുടെ ഇലക്ട്രിക് വാഹനം

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News