നിങ്ങള്‍ക്ക് തടി കൂടുന്നുണ്ടോ ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

അമിതവണ്ണവും തടി കൂടുന്നതും ഇന്ന് എല്ലാവരെയും അലട്ടുന്നപ്രശ്‌നമാണ്. ഇതിന് പ്രധാനകാരണം ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണ്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ അമിതവണ്ണം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തടി കൂടുമ്പോള്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. കൊളസ്ട്രോള്‍, ബിപി, പ്രമേഹം,കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്നങ്ങളും ഇതിന് ഉദാഹരണമാണ്.

ALSO READ എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്നതായി തോന്നിയ കഥയാണ് മലൈക്കോട്ടൈ വാലിബൻ, നിങ്ങളുടെ മുന്നിലേക്ക് തരികയാണ്; മോഹൻലാൽ

രാത്രി കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുക. മാത്രമല്ല, കലോറി കൂടുതലുള്ള സ്നാക്സ് പരമാവധി ഒഴിവാക്കിയാല്‍ തന്നെ തടി കുറക്കാവുന്നതാണ്. അത്താഴശേഷം വിശക്കുന്നുവെങ്കില്‍ ഫ്രൂട്സ് കഴിക്കാവുന്നതാണ്.

ALSO READ ജീവിതത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കോമ്പോ മത്തി ഫ്രൈയും മോരുകറിയും കെഎഫ് ബിയറും; ഒറ്റമുറിയിലെ മധുരസ്മരണകൾ പങ്കുവെച്ച് ഷെഫ് പിള്ള

ഉറക്കം ശരിയായി ലഭിക്കാത്തത് അമിതവണ്ണത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്.അതുപോലെ തന്നെ പല സമയത്ത് ഉറങ്ങാതെ ഒരു സമയത്ത് തന്നെ ഉറങ്ങി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. കിടക്കാന്‍ നേരം സ്ട്രെസ് ഉണ്ടെങ്കില്‍ ഇത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. ഇത് തടി കൂട്ടാനും ഉറക്കം തടസപ്പെടാനും കാരണമാകുന്നു.ഡീപ് ബ്രീത്തിംഗ്, മെഡിറ്റേഷന്‍, ആയാസമില്ലാത്ത യോഗ എന്നിവ ചെയ്താല്‍ കിടക്കാന്‍ നേരം സ്ട്രെസ് പരമാവധി ഒഴിവാക്കാം.

ALSO READ‘ഇവിടെ വിഷയം ചിത്രയും സൂരജും അല്ല, അവകാശം മനസ്സിലാവാത്ത കുറേ ഫാൻസുകാരാണ്’; സൂരജിന് പിന്തുണയുമായി ‘ബല്ലാത്ത പഹയൻ’

വിശന്ന് കിടക്കുന്നതും കൂടുതല്‍ കഴിച്ചു കിടക്കുന്നതും നല്ല ഉറക്കത്തെ ബാധി്ക്കും. അതായത് ഭക്ഷണം തീരെ ഒഴിവാക്കുകയോ കൂടുതല്‍ കഴിയ്ക്കുകയോ ചെയ്യരുത്.വിശന്ന് കിടക്കുന്നതും ഇടക്ക് എഴുന്നേറ്റ് കഴിക്കുന്നതും അല്ലെങ്കില്‍ പിറ്റേന്ന് രാവിലെ അമിതമായി കഴിക്കുന്നതും തടി വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.ഇതൊക്കെ ഒരു പരിധിവരെ ശ്രദ്ധിച്ചാല്‍ തടി കുറക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News