‘അടിപൊളി മച്ചാനേ…’; സ്വതസിദ്ധമായ കമന്ററിയിലൂടെ ആരാധകരെ കയ്യിലെടുത്ത് ഐ.എം വിജയനും ഷൈജു ദാമോദരനും

vijayan nd shyju

ലോകകപ്പ് ഫുട്ബോളിൽ സ്പെയിനെതിരെ കേപ് വെർദെ നടത്തിയ ഐതിഹാസിക പോരാട്ടത്തെ കൂടുതൽ മനോഹരമാക്കി കമന്ററി ബോക്സി ഐ.എം വിജയന്റെയും ഷൈജു ദാമോദരന്റെയും ‘കളിപറച്ചിൽ’. സ്പാനിഷ് ആക്രമണങ്ങളുടെ മുന ഒന്നിന് പിന്നാലെ ഒന്നായി കുഞ്ഞൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രംടിച്ചു കളയുമ്പോൾ അതിന്റെ ആവേശം ലക്ഷക്കണക്കിന് മലയാളി ആരാധകരുടെ ചെവിയിലെത്തിച്ചത് തനതു ശൈലിയിലുള്ള ഐ.എം വിജയന്റെയും ഷൈജു ദാമോദരന്റെയും സംഭാഷണങ്ങളായിരുന്നു.

കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ രക്ഷാപ്രവർത്തനങ്ങൾ കണ്ട് “അടിപൊളി മച്ചാനേ…” എന്ന് ആവേശത്തോടെ പ്രതികരിച്ചത്തിനു പിന്നാലെ കയ്യിൽ മരുന്നുള്ള ടീമാണ് ട്ടാ” എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജന്റെ തൃശൂർ ശൈലിയിലുള്ള കമന്റ് ആരാധകർക്ക് കൗതുകമായി. കൂടാതെ സ്പെയിന്റെ ആക്രമണങ്ങളെ തടഞ്ഞുനിർത്തിയ കേപ് വെർദെ പ്രതിരോധത്തെ കുറിച്ച് “ഈ ഡിഫൻസ് ശരിക്കും കൊതിപ്പിക്കുകയാണ്” എന്നും വിജയൻ അഭിപ്രായപ്പെട്ടു. സ്പാനിഷ് യുവതാരം ലാമിൻ യമാലിനെയും അദ്ദേഹം വെറുതെ വിട്ടില്ല. “യമാൽ വന്നു കളി വേറെ ലെവലായി… ചെക്കൻ എന്തേലും ഒന്ന് ചെയ്യട്ടേ” എന്നായിരുന്നു സ്പെയി ഗോളൊന്നും നേടാനാകാത്ത സാഹചര്യത്തി അദ്ദേഹത്തിന്റെ കമന്റ്.

അതേസമയം ഷൈജു ദാമോദരന്‍റെ, “സ്പെയിന് ഗോൾ വല ചലിപ്പിക്കാൻ ഒരവസരം പോലും നൽകാതെ ഈ കുഞ്ഞൻ ദ്വീപ് വരച്ച വരയിൽ നിർത്തി” എന്ന പ്രയോഗം മത്സരഗതി പ്രതിഫലിപ്പിക്കുന്നതായിരുന്നു. അവസാന നിമിഷം സ്പെയിനെ പോലെ അതികായരായ ഒരു ടീമിനെതിരെ വിജയത്തിന് തുല്യമായ സമനില ഉറപ്പിച്ച കേപ് വെർദെയെ ഷൈജു ദാമോദരൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, ‘ചരിത്രത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നു ആഫ്രിക്കൻ കുഞ്ഞൻ രാജ്യം’. ഒടുവിൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ‘ചരിത്രമെഴുതി’ എന്നാണ് ഷൈജു ദാമോദരൻ പറഞ്ഞത്.

Also Read: കറുത്ത കുതിരകളായി കേപ് വെർദെ; ലോകകപ്പിൽ സ്പാനിഷ് പടയെ സമനിലയിൽ തളച്ചു

സ്പെയിൻ കോച്ചിനെ ഓർത്ത് വിഷമം തോന്നുന്നു. 80 മിനുറ്റായിട്ടും ഗോളില്ലാത്തതിൽ എന്തൊരു വിഷമമായിരിക്കുമല്ലേ?…സ്പെയ്നെ ഈ ഡിഫൻസ് നിലം തൊടീപ്പിക്കുന്നില്ല” എന്ന വിജയന്‍റെ സംഭാഷണവും ശ്രദ്ധേയമായിരുന്നു. ഗോൾ മേടിക്കാതിരിക്കാനുള്ള കേപ് വെർദെയുടെ കഴിവിനെക്കുറിച്ച് ഷൈജു ദാമാദരൻ വിശദീകരിക്കുന്നുണ്ടായിരുന്നു. അത് ലോകകപ്പിൽ മാത്രമല്ല, മുൻകാല മത്സരങ്ങൾ പരിശോധിച്ചാലും പ്രതിരോധത്തിന്‍റെ ഉറച്ചകോട്ടയാണ് ഈ ആഫ്രിക്കൻ കുഞ്ഞൻമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സരത്തിന്‍റെ എല്ലാ ആവേശവും മലയാളികൾക്ക് ഷൈജുവിന്‍റെയും വിജയന്‍റെയും വാക്കുകളിലൂടെ അനുഭവിച്ച് അറിയാനായി. കളി അവസാനിച്ചതോടെ വമ്പൻമാരായ സ്പെയിനെ വിട്ട്, ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തിൽ  തന്നെ പോയിന്‍റ് സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുന്നു കേപ് വെർദെയെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും കമന്‍ററി അവസാനിപ്പിച്ചത്. കളിക്കളത്തിലെ കേപ് വെർദെയുടെ പോരാട്ടവീര്യവും കമന്ററി ബോക്സിലെ ഈ കൂട്ടുകെട്ടിന്റെ സംഭാഷണങ്ങളും മലയാളി ആരാധകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചുന്ന് പറയുന്നതിൽ തെറ്റില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News