ഐ പി എല്ലില്‍ ഡല്‍ഹിയെ അക്സര്‍ പട്ടേല്‍ നയിക്കും; പുതിയ നിയോഗം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായതിന് പിന്നാലെ

axar-patel-delhi-capitals

2025ലെ ഐ പി എല്ലില്‍ അക്സര്‍ പട്ടേലിനെ ക്യാപ്റ്റനായി നിയമിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. 2019 മുതല്‍ അദ്ദേഹം ടീമില്‍ ഉണ്ട്. 16.50 കോടി രൂപ എന്ന ടീമിന്റെ ഉയര്‍ന്ന തുകയ്ക്ക് ആണ് ഡല്‍ഹി അക്സറിനെ നിലനിര്‍ത്തിയിരുന്നത്. ക്യാപ്റ്റന്‍സി പരിചയം കുറവാണെങ്കിലും, ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ ടി20 വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

31 കാരനായ അക്സര്‍ തന്റെ സംസ്ഥാന ടീമായ ഗുജറാത്തിനെ പല ഫോര്‍മാറ്റുകളിലായി 23 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക‍ഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ഐ പി എല്‍ മത്സരത്തില്‍ അദ്ദേഹം ഡല്‍ഹിയെ നയിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന് ഋഷഭ് പന്ത് വിലക്ക് നേരിട്ടപ്പോ‍ഴായിരുന്നു അത്. ആ മത്സരത്തില്‍ ആര്‍ സി ബിയോട് പരാജയപ്പെട്ട് പ്ലേ ഓഫില്‍ നിന്ന് ഡല്‍ഹി പുറത്താകുകയും ചെയ്തു.

Read Also: മുംബൈയ്ക്ക് തിരിച്ചടി; ആദ്യഘട്ട ഐ പി എല്‍ മത്സരങ്ങള്‍ ബുമ്രക്ക് നഷ്ടമാകും

മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹിയില്‍ നിന്ന് പന്ത് പുറത്തായിരുന്നു. ഇതോടെയാണ് അക്സര്‍ അവരുടെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനായത്. ആറ് സീസണുകളിലായി അദ്ദേഹം ഡല്‍ഹിക്കായി 82 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഏകദേശം 30 ശരാശരിയില്‍ 235 റണ്‍സ് നേടി. 7.65 എന്ന ഇക്കണോമി റേറ്റില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തുകയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News