
ടി 20 ലോകകപ്പിനിടെ രണ്ടു മത്സരങ്ങളിൽ ടീമിൽ ഉൾപ്പെടുത്തതിരുന്ന അക്സർ പട്ടേലിനോട് താൻ പിന്നീട് ക്ഷമാപണം നടത്തിയെന്ന് നായകൻ സൂര്യകുമാർ യാദവ്. അന്ന് എടുത്ത തീരുമാനം അക്സറിനെ നിരാശപ്പെടുത്തിയതായും അദ്ദേഹം “വളരെ കോപത്തിലായിരുന്നു” എന്നും സൂര്യകുമാർ വെളിപ്പെടുത്തി.
ടീമിന്റെ സന്തുലിതാവസ്ഥയ്ക്കു വേണ്ടിയാണു ഏറെ വിവാദമായ ആ തീരുമാനം എടുത്തതെന്ന് സൂര്യ വിശദീകരിച്ചു. ടീമിന്റെ ഉപനായകൻ കൂടിയായ അക്സർ ടീമിന് ഏറെ വേണ്ടപ്പെട്ട താരമാണെന്നും അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് പല മത്സരങ്ങളിലും നിർണായകമായിട്ടുണ്ടെന്നും സൂര്യകുമാർ പറഞ്ഞു.
മികച്ച ഓൾറൗണ്ടറും ഉപനായകനുമായ പട്ടേൽ നെതർലാന്ഡ്സിനെതിരെ ഉള്ള മത്സരത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സൂപ്പർ എട്ട് മത്സരത്തിലും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉള്ള മത്സരത്തിൽ പട്ടേലിന് പകരവും വാഷിംഗ്‌ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത് വൻ വിവാദത്തിനു കാരണമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




