
ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ആക്‌സിയം 4 ദൗത്യം ജൂണ്‍ പത്തില്‍ നിന്ന് ജൂണ്‍ പതിനൊന്നിലേക്ക് മാറ്റിവച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതാണ് ആക്‌സിയം 4 ദൗത്യം വൈകാന്‍ കാരണം. നാളെ വൈകിട്ട് 5.30ന് വിക്ഷേപണം നടക്കും.
ALSO READ: ബെംഗളൂരുവിൽ 25 കാരൻ രണ്ടു രണ്ടുകുട്ടികളുടെ അമ്മയായ പെൺസുഹൃത്തിനെ ഓയോ റൂമിലിട്ട് കുത്തിക്കൊന്നു
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ത്യന്‍ ഗഗനയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ആക്‌സിയം 4 ദൗത്യം 2025 ജൂണ്‍ 10ല്‍ നിന്നും 2025 ജൂണ്‍ 11ലേക്ക് മാറ്റിവച്ചു. വിക്ഷേപണ സമയം ജൂണ്‍ 11ന് വൈകിട്ട് 5.30നായിരിക്കും’ ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ALSO READ: വാന്‍ ഹായ് 503 ഇരുപത് വര്‍ഷം മുമ്പ് നീറ്റിലിറക്കിയ ചരക്കുക്കപ്പല്‍; കാണാതായ നാലു പേര്‍ക്കായി തെരച്ചില്‍ ശക്തം
ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെയും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യത്തെയും ഇന്ത്യക്കാരനാവുകയാണ് ശുക്ല. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ രാകേഷ് ശര്‍മ നടത്തിയ ബഹിരാകാശ യാത്രക്ക് ശേഷം നാലു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ദൗത്യത്തിനായി ആക്‌സിയം സ്‌പേസ് ഉപയോഗിക്കുന്നത് സ്‌പേസ് എക്‌സിന്റെ വിശ്വസ്ത ക്രൂ ഡ്രാഗണ്‍ പേടകമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here