‘പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീൻ ചെയ്യാൻ അന്ന് കലാഭവൻ മണി മടി പ്രകടപ്പിച്ചു, പറഞ്ഞ കാര്യം ന്യായമായിരുന്നു’: ലാ‍ൽ ജോസ്

Ayalum Njanum Thammil-Lal Jose

ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന ലോകത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ലാൽ ജോസ്. സഹസംവിധായകനായി മലയാള സിനിമലോകത്തേക്ക് പ്രവേശിച്ച അദ്ദേ​ഹത്തിന്റെ രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങിയവ വളരെയേറെ ശ്രദ്ധേയമായ ചിത്രമാണ്.

അയാളും ഞാനും തമ്മില്‍ എന്ന പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ലാൽ ജോസ് ചിത്രം അഭിനേതാവ് എന്ന നിലയിൽ പൃഥ്വിയുടെ കരിയറിലെ മികച്ച ചിത്രമാണ്. മികച്ച നടന്‍, സംവിധായകന്‍ മുതലായ വിഭാ​ഗങ്ങളിലുൾപ്പെടെ നാല് സംസ്ഥാന അവാർഡുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Also Read: ‘കൊറിയൻ കൊടുങ്കാറ്റായി’ അവരെത്തും; ‘ആർമി’യെ ചേർത്തുപിടിയ്ക്കാൻ, ബിടിഎസ് ‘ആർമി’യ്ക്ക് ഇന്ന് പിറന്നാൾ

കലാഭവന്‍ മണിയുടെ ചിത്രത്തിലെ പ്രകടനവും വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ചിത്രത്തിലെ മണിയുടെ ഒരു രം​ഗത്തെ പറ്റി പറയുകയാണ് സംവിധായകനായ ലാൽ ജോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ലാൽ ജോസ് പറഞ്ഞത്. മണി പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന സീനിൽ മണി അത്ര കൺവീൻസിഡ് ആയിരുന്നില്ലെന്നും. വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നായതു കൊണ്ട് ആ സീൻ വർക്കാകിലെന്നുമായിരുന്നു മണിയുടെ അഭിപ്രായം. ലാൽ ജോസ് പറഞ്ഞു.

മണി പറഞ്ഞ കാരണം ന്യായമായിരുന്നുവെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. ‘കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്നായിരുന്നു മണിയുടെ ന്യായം. എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞപ്പോൾ അദ്ദേഹം കണ്‍വിന്‍സായെന്നും ലാൽ ജോസ് പറഞ്ഞു.

News Summary: Kalabhavan Mani’s emotional scene in Ayalum Njanum Thammil movie, Lal Jose

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News