രാമക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ വെജ്-ഓൺലി 7-സ്റ്റാർ ഹോട്ടലും അയോധ്യയിൽ

ക്ഷേത്രനഗരമായ അയോധ്യയിൽ സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇവിടെയാണ് വരുന്ന അടുത്ത ജനുവരി 22ന്‌ തിങ്കളാഴ്ച രാമക്ഷേത്രം തുറക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനം അയോധ്യയിൽ പഞ്ചനക്ഷത്ര ഹോട്ടലും സ്ഥാപിക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ജനുവരി 22 മുതൽ ഭവനപദ്ധതിയും ആരംഭിക്കും.

ALSO READ: സയന്‍സ് ഗ്ലോബല്‍ ഫെസ്റ്റ്: പ്രദര്‍ശനം ആരംഭിക്കുക 20ന്

മുംബൈ, ഡൽഹി, മറ്റ് പ്രധാന നഗരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും ഇതിനകം തന്നെ നഗരത്തിൽ പ്രവർത്തനക്ഷമമാണ്. ലഖ്‌നൗവിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസും വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് അകലെ ‘ദ സരയു’ എന്ന ആഡംബര എക്‌സ്‌ക്ലേവിൽ ഒരു സ്ഥലം വാങ്ങിയതായും റിപ്പോർട്ടുണ്ട്.

ALSO READ: പാലപ്പത്തിനൊപ്പം കഴിക്കാൻ ഇതാ കൊതിയൂറും ചിക്കൻ സ്റ്റ്യൂ

കൂടാതെ, സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും വരും. 110ഓളം ചെറുതും വലുതുമായ ഹോട്ടലുടമകൾ നഗരത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി അയോധ്യയിൽ ഭൂമി വാങ്ങാനും നീക്കങ്ങൾ നടക്കുന്നുണ്ട്. സോളാർ പാർക്കും ഇവിടെ നിർമിക്കുന്നുണ്ട്.

അയോധ്യയെ സ്‌മാർട്ട് സിറ്റിയായി വികസിപ്പിക്കുകയാണെന്ന് മുൻ രാജകുടുംബവും ക്ഷേത്ര ട്രസ്റ്റ് അംഗവുമായ ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര അന്താരാഷ്ട്ര മാധ്യമങ്ങളോട് മുൻപ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News