അയോധ്യ പ്രാണപ്രതിഷ്ഠ; അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയുടെ പ്രാണന്‍ നഷ്ടമാവുന്നു

മതനിരപേക്ഷ ജാനാധിപത്യരാജ്യത്തിന്‍റെ സ്ഥാനത്ത് ഒരു മതരാഷ്ട്രത്തിന്‍റെ പ്രതിഷ്ഠ നിര്‍വഹിക്കുകയായിരുന്നു അയോധ്യയിലെ പ്രാണ പ്രതിഷ്ഠയിലൂടെ നരേന്ദ്രമോദി. ഒരു മതചടങ്ങിന് മുഖ്യകാര്‍മികനാകുന്നതോടെ ഒരു മതനിരപേക്ഷ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ താന്‍ അയോഗ്യനാണെന്നു കൂടിയാണ് മോദി തെളിയിക്കുന്നത്.

ALSO READ: അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്

അയോധ്യയിലെ പ്രാണപ്രതിഷ്ഠയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തിന്‍റെ
പ്രാണന്‍ നഷ്ടമാവുകയാണ്. ഒരു ജനതയുടെ മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും നേര്‍ക്ക് ഒരിക്കല്‍ക്കൂടി ഹിന്ദുത്വഫാസിസം നിറയൊ‍ഴിക്കുന്നതിന് സമാനായ കൃത്യത്തില്‍ പ്രാണന്‍ പിടയുമ്പോള്‍ ഹേ റാം അല്ലാതെ രാജ്യത്തിന് മറ്റെന്ത് നിലവിളിയാണുള്ളത്.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഒരുമിച്ച് സ്വാതന്ത്ര്യം നേടിയ ഒരു ജനതയ്ക്ക്
അബദ്ധത്തിൽ പോലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത ആർഎസ്എസ് നല്‍കുന്ന സമ്മാനമാണ് മതനിരപേക്ഷതയുടെ താ‍ഴികക്കുടം തകര്‍ത്തുള്ള ഈ ക്ഷേത്രഭീകരത.
രാജ്യം സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ഗാന്ധിവധത്തിനും ശേഷമുള്ള ഏഴരപ്പതിറ്റാണ്ടുകള്‍ക്കു ശേഷം ഇതര മതസമൂഹങ്ങളെ ഒന്നാകെ ഭീതിയുടെ വാള്‍മുനയില്‍ അന്യരാക്കി നിര്‍ത്തുന്നതാണ് അയോധ്യയിലെ രാഷ്ട്രീയ രാമപ്രതിഷ്ഠ. ഇത്ര പരസ്യമായും ആക്രമണോത്സുകമായും ഇന്ത്യ ഒരിക്കലും ഇതുപോലൊരു ഹിന്ദു വിജയത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല.

ALSO READ: മാറ്റമില്ലാതെ സ്വര്‍ണവില; 46,000ത്തിനു മുകളില്‍ തന്നെ

ഇന്ത്യൻ ഭരണഘടനയുടെയും ഇന്ത്യൻ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ സമൂഹത്തിന്റെയും മുഖവുരയായ മതേതരത്വം അതിന്‍റെ നായകനേകേണ്ടുന്ന പ്രധാനമന്ത്രിയിലൂടെ തന്നെ തീവ്ര ആക്രമണത്തിനുമിരയാകുന്നത് ഇതാദ്യമാണ്. അതായത് ഇന്ത്യയിലെ മുസ്ലീങ്ങളോട് ഇന്ത്യ കൂടുതൽ ഹിന്ദുക്കളുടേതാണെന്ന് ഉറപ്പിക്കുകയാണ് മോദി സർക്കാർ. അതിന് കോർപറേറ്റുകളുടെയുടെയും സെലിബ്രിറ്റികളുടെയും പൂര്‍ണ്ണപിന്തുണയുണ്ടെന്നു കൂടിയാണ് ഈ ക്ഷേത്രാഘോഷച്ചടങ്ങുകളിലൂടെയും മോദി തെളിയിക്കുന്നത്. രാജ്യത്തെ ഭരണ സംവിധാനത്തിന് മതപരമായ നിറങ്ങൾ പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശങ്ങ‍ള്‍ഏതു പാതാളത്തിലാണ് നമ്മുടെ മാധ്യമങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്.

ഒരു രാജ്യത്തിന്‍റെയും ജനതയുടെയും പ്രാണന്‍ തന്നെ നഷ്ടമാവുന്ന നിര്‍ണായക നിമിഷത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ എന്തു ചെയ്യുമെന്ന് ഇനി ആര്‍ക്കും തര്‍ക്കം വേണ്ട.
ഇതുപോലെ ഒരുമയുടെ ഒറ്റ ഈണത്തില്‍ രാമരാജ്യ ലഹരി ആലപിക്കുന്ന മാധ്യമങ്ങളുണ്ടെങ്കില്‍ 2025ല്‍ ആറെസ്സസ്സിന്‍റെ നൂറാം വാര്‍ഷികത്തോടൊപ്പെ മതേതര ഇന്ത്യയുടെ സമ്പൂര്‍ണ്ണമരണവും സംഘപരിവാറിന് ആഘോഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News