അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: മുഖം രക്ഷിക്കൽ നടപടികളുമായി നേതൃത്വം; അന്വേഷണം ട്രസ്റ്റി ഭാരവാഹികളിലേക്കും

ayodhya ramakshetram controversy

അയോധ്യ രാമക്ഷേത്ര തട്ടിപ്പിൽ ബി ജെ പിക്കും, യോഗി സർക്കാരിനെതിരെ വിമർശനം ശക്തമാകുമ്പോൾ മുഖം രക്ഷിക്കൽ നടപടികളുമായി നേതൃത്വം. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കാൻ എസ് ഐ ടി ശുപാർശ ചെയ്തിട്ടുണ്ട്. കൊള്ളയിൽ ട്രസ്റ്റ് ഭാരവാഹികൾക്കും പങ്കുള്ളതായാണ് നിഗമനം.

തട്ടിപ്പിൽ 17 പേരെ പ്രതികളാക്കിയേക്കുമെന്നണ് സൂചന. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ സംരക്ഷിക്കുന്ന ബി ജെ പി നിലപാടിൽ പ്രതിഷേധം കടുക്കുന്നതോടെയാണ് ഭാരവാഹികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ് ഐ ടി നിർബന്ധിതരാകുന്നത്. വി എച്ച് പി നേതാവ് കൂടിയായ ചമ്പത് റായിയെ എസ് ഐ ടി വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also read: വാതിൽ അടച്ചതിനെ ചൊല്ലി തർക്കം: മുംബൈ ലോക്കൽ ട്രെയിനിൽ കൊലപാതകം; സുരക്ഷാ സംവിധാനങ്ങൾ നോക്കുകുത്തിയോ?

ക്ഷേത്രനിർമാണത്തിന് സംഭാവന നൽകിയവരുടെയും മൊഴി രേഖപ്പെടുത്തും. കാണാതായ 60 കിലോ വെള്ളിക്കെട്ടി സംഭാവന നൽകിയ അനുരാഗ് രസ്തോഗിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. ക്ഷേത്ര നിർമ്മാണത്തിനായി ഭൂമി വാങ്ങിയതിലും വൻ അഴിമതി നടന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News