
അയോധ്യ രാമക്ഷേത്ര കൊള്ളയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം മുതൽ ഇന്നുവരെ ലഭിച്ച സ്വർണം, വെള്ളി, പണം എന്നിവയുടെ പൂർണ്ണമായ കണക്കുകൾ പരിശോധിക്കാൻ ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.
കൂടാതെ, ഫൊറൻസിക് ഓഡിറ്റ് ചെയ്യിക്കണമെന്നും ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിൽ വരും. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ CAG ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഈ വിഷയത്തിൽ മുന്നിൽ അധികം ഹർജികളാണ് കോടതിയുടെ പരിഗണനയിൽ വരിക.
also read; മോദിയുടെ നാവിന് പൂട്ടിട്ട് സ്വർണ, വെള്ളി നാണയങ്ങൾ; ആർഎസ്എസ് രൂപം നൽകിയ രാമൻ
അതേസമയം എസ്ബിഐയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പണക്കൈമാറ്റത്തിന് മേൽനോട്ടം വഹിച്ചിരുന്ന മുൻ ബാങ്കർ ശ്രീവാസ്തവ ഉൾപ്പെടെയുള്ള രണ്ട് പ്രതികളുടെ കസ്റ്റസി ആവശ്യപ്പെട്ടു കൊണ്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

