അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; നിലപാടിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. ജനുവരി 22നാണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ALSO READ: ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികൾ ഊർജിതമാക്കാനാണ് തീരുമാനം. പ്രാൺ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള പൂജകൾ ജനുവരി 16 മുതൽ ജനുവരി 22 വരെ തുടരുമെന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചിരുന്നു.

ALSO READ: ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ദുബായിൽ പുതുവർഷപ്പിറവി

അതേസമയം രാമക്ഷേത്രം ഇതിനോടകം തന്നെ ബിജെപി പ്രചാരണ വിഷയമായി ഉയര്‍ത്തിയെടുത്തിട്ടുണ്ട്. കോൺഗ്രസ് നിലപാടിൽ മലക്കം മറിയുകയാണ് കോൺഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠയിലേക്കുള്ള ക്ഷണം സ്വീകരിക്കാനും നിരാകരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

കോൺ​ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പ് ഉണ്ട്. സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമേ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺ​ഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് വിവരം.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്‌ഠയിൽ കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ് എന്നും . യെച്ചൂരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel