അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഹിന്ദുക്കളെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്നും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ആശയ കുഴപ്പം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ലെന്നും പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാര്‍.

Also Read: “നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത”: എംവി ഗോവിന്ദൻ മാസ്റ്റർ

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിനെ മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News