അയോധ്യയില്‍ കെഎഫ്‌സി രുചിക്കാം; പക്ഷേ യുപി സര്‍ക്കാരിനൊരു നിബന്ധനയുണ്ട്!

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നതിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കും തിരക്കും, പോക്കറ്റടി കേസുകളുമെല്ലാം വാര്‍ത്തയായിരുന്നു.

ALSO READ:  വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണം; 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നൽകണം: മന്ത്രി വീണാ ജോര്‍ജ്

ഇതിന് പിന്നാലെ വന്നൊരു വാര്‍ത്ത അയോധ്യയിലെ ഒരു സാധാരണ ഹോട്ടലില്‍ നിന്നും ഒരു ചായയ്ക്കും ബ്രഡിനുമായി 250ലധികം രൂപ വാങ്ങിയ ഒരു ബില്ല് വൈറലായതാണ്. ഇപ്പോള്‍ വീണ്ടും അയാധ്യയില്‍ നിന്നും മറ്റൊരു വാര്‍ത്ത പുറത്തുവരികയാണ്. രാമക്ഷേത്രത്തിന് സമീപം യുഎസ് ആസ്ഥാനമായുള്ള കെന്റുക്കി ഫ്രൈഡ് ചിക്കന് അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍. പക്ഷേ ഒരു കണ്ടീഷനുണ്ട്. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വില്‍ക്കാന്‍ പറ്റുമെങ്കില്‍ കട ആരംഭിച്ചാല്‍ മതിയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അയോധ്യ ക്ഷേത്രത്തിന് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യമാംസാഹരങ്ങള്‍ക്ക് നിരോധനമുണ്ട്. പഞ്ച് കോശി മാര്‍ഗിന് സമീപം മദ്യമുള്‍പ്പെടെയാണ് നിരോധിച്ചിരിക്കുന്നതും. ഈ സാഹചര്യത്തിലാണ് അയാധ്യ സര്‍ക്കാര്‍ പ്രതിനിധി വിശാല്‍ സിംങ്ങിനെ ഉദ്ധരിച്ച് പുതിയ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്.

ALSO READ:  കേരളത്തിന്റേത് സവിശേഷമായ സമരം; കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

അയോധ്യ ലഖ്‌നൗ ഹൈവേയില്‍ കെഎഫ്‌സി യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മാംസാഹാരങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. സസ്യാഹാരം വില്‍ക്കാല്‍ അവര്‍ തയ്യാറാവുമെങ്കില്‍ എല്ലാ പിന്തുണയും കെഎഫ്‌സിക്ക് നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News