അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ; ബിജെപിക്കും സംഘപരിവാറിനും രൂക്ഷ വിമർശനവുമായി ജോഷിമഠം ശങ്കരാചര്യർ

അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ സംബന്ധിച്ച് ബിജെപിയെയും സംഘ പരിവാറിനെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ജോഷിമഠം ശങ്കരാചര്യർ. ഇന്ത്യയെ ബിജെപി വീണ്ടും വിഭജിക്കുകയാണെന്നും പ്രതിഷ്ഠ ചടങ്ങിനെ ആർഎസ്എസും ബിജെപിയും ചേർന്ന് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. അതെ സമയം എൻസിപി അധ്യക്ഷൻ ശരദ് പവാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ക്ഷേത്രപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി കത്തയച്ചു.

ALSO READ: പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ ലോക ചാമ്പ്യന്‍ കീഴടങ്ങി;  വിശ്വനാഥന്‍ ആനന്ദിനെയും പിന്നിലാക്കി, ഇനി ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം

അയോധ്യക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് പോകില്ലെന്ന നിലപാട് ജോഷി മഠം ശങ്കരാചാര്യർ ദിവസങ്ങൾക്കു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നിലപാട് ഉറപ്പിക്കുന്ന പ്രതികരണമാണ് അദ്ദേഹം വീണ്ടും നടത്തിയത്. പ്രതിഷ്ഠയെ രാഷ്ട്രീയ വൽക്കരിക്കാൻ ബിജെപിയും ആർഎസ്എസ് ശ്രമിക്കുകയാണ്. ഇപ്പോഴുള്ളത് ഐക്യ ഇന്ത്യ അല്ലെന്നും വിഭജിച്ച ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാർക്ക് അവരുടെ പരിമിതികളുണ്ട്, അവർക്ക് ഭരണഘടനയ്ക്ക് കീഴിൽ ഉത്തരവാദിത്തമുണ്ട്. മതപരവും ആത്മീയവുമായ മേഖലകളിൽ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്, ഈ നിയമങ്ങൾ പാലിക്കണം. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ശെരിയായ നിലപാട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ശരീരഭാരം കൂട്ടാന്‍ മാത്രമല്ല കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം

ജോഷി മഠം കൂടാതെ പുരി, ദ്വാരക, ശൃംഗേരി ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങിൽ പോകില്ലെന്ന നിലപാടിൽ തുടരുകയാണ്. എന്നാൽ അയോധ്യക്ഷേത്രത്തിൽ എന്നെങ്കിലും ഒരിക്കൽ താൻ ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം എൻസിപി അധ്യക്ഷൻ ശരത് പവാറും, ആർജെഡി നേതാവ് ലാലു പ്രസാദ് നിരസിച്ചു. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ക്ഷേത്രം പണി പൂർത്തിയാക്കിയതിന് ശേഷം മാത്രം അയോധ്യയിൽ ക്ഷേത്രദർശനം നടത്തുവെന്ന് ശരദ് പവാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News