അയോധ്യക്ഷേത്രക്കൊള്ള: പ്രതിരോധത്തിലായി ആർ എസ് എസും ബി ജെ പി യും

ayodhya scam

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ പ്രതിരോധത്തിലായിരിക്കുകയാണ് ആർ എസ് എസും ബി ജെ പിയും. ആർ എസ് എസ് സമ്മർദത്തിന് വഴങ്ങിയാണ് ചമ്പത്ത് റായി, അനിൽ മിശ്ര എന്നിവരുടെ രാജി എന്നാണ് റിപ്പോർട്ട്. അടുത്ത അനുയായികളെ അറസ്റ്റ് ചെയ്തിട്ടും ഇവരെ സംരക്ഷിക്കുന്ന യു പി സർക്കാരിന്റെ നിലപാടിനെതിരെ വിമർശനം ശക്തമാവുകയാണ്.

സംഭാവന കൊള്ളയിൽ പല പ്രമുഖരുടെയും പേരുകൾ പുറത്തുവരാതിരിക്കാനാണ് സംരക്ഷണം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം അതേസമയം നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുമ്പോൾ അധിക നോട്ടുകൾ തിരുകി തിരിമറി നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. തിരിമറി നടക്കുന്ന സമയം ജീവനക്കാർ സിസിടിവി ക്യാമറകൾക്ക് മുന്നിൽ നിന്ന് ദൃശ്യങ്ങൾ മറച്ചുവെക്കുകയായിരുന്നു അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

Also read: വകുപ്പിൽ നിന്നും ഒരു കോടിയോളം രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്ന പ്രതികളെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News