
ചൈനയിലെ നിങ്ബോയിൽ നടന്ന 2026 ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിക്ക് വെള്ളി മെഡൽ . ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഷി യു ക്വിക്കെതിരെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെട്ടെങ്കിലും, ടൂർണമെന്റിലുടനീളമുള്ള അയുഷിന്റെ പ്രകടനം ശ്രദ്ധേയമായി.ഫൈനൽ മത്സരത്തിൽ ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും, അനുഭവസമ്പത്ത് കൂടിയ ചൈനീസ് താരം മത്സരത്തിൽ ആധിപത്യം പുലർത്തുകയായിരുന്നു. 21-8, 21-10 എന്ന സ്കോറിൽ വിജയം സ്വന്തമാക്കിയ ഷി യു ക്വി കിരീടം ചൂടി.
Also Read: സെഞ്ചുറിക്ക് പിന്നാലെ തന്റെ ‘ഭാഗ്യ വ്യക്തി’യെ വെളിപ്പെടുത്തി സഞ്ജു സാംസൺ; ആൾ ആരാണെന്നു മനസിലായോ?
എങ്കിലും ടൂർണമെന്റിന്റെ മുഴുവൻ ഘട്ടങ്ങളിലും മികച്ച ഫോമിൽ കളിച്ച ആയുഷ് ഷെട്ടി , ഇന്ത്യയ്ക്ക് പുരുഷ സിംഗിൾസിൽ വലിയ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരങ്ങളിലെ അട്ടിമറി ജയങ്ങളാണ് അദ്ദേഹത്തെ ഫൈനലിലേക്ക് എത്തിച്ചത്.ഈ നേട്ടത്തോടെ ഇന്ത്യൻ ബാഡ്മിന്റൺ രംഗത്ത് പുതിയ തലമുറയുടെ ശക്തമായ സാന്നിധ്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഭാവിയിലെ പ്രധാന ടൂർണമെന്റുകളിൽ മെഡൽ സാധ്യത ഉയർത്തുന്ന പ്രകടനമായാണ് കായിക വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

