ഫഹദിനെ ബോളിവുഡിനും വേണം, മനസ്സിലുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ആയുഷ്‌മാൻ ഖുറാന

ഫഹദിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ആയുഷ്മാൻ ഖുറാന. മലയാള സിനിമ തനിക്ക് ഇഷ്ടമാണെന്നും അത് റിയലിസ്റ്റിക് ആണെന്നും ആയുഷ്മാൻ ഖുറാന പറഞ്ഞു. ഇതോടെ ഫഹദ് ബോളിവുഡിലേക്ക് ആണോ ഇനി ചേക്കേറുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. മാമന്നൻ നൽകിയ വലിയ ഹിറ്റാണ് ഫഹദിന്റെ കഥാപാത്രത്തെ തമിഴകത്ത് ജനപ്രിയമാക്കിയതെങ്കിൽ പുഷ്പയാണ് ഫഹദിനെ തെലുങ്കുനാടിന്റെ പ്രിയ നടനാക്കി മാറ്റിയത്.

ALSO READ: എൻ്റെ മകൻ ഞാൻ അഭിനയിച്ച സിനിമയിലെ ആ സീൻ അനുകരിച്ചപ്പോൾ ഒരു നിമിഷം സ്റ്റക്കായി പോയി, പിന്നീടത് ചെയ്‌തിട്ടില്ല: ആസിഫ് അലി

വേലൈക്കാരനിലൂടെയായിരുന്നു തമിഴില്‍ ഫഹദിന്റെ അരങ്ങേറ്റം. തുടർന്ന് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും ഫഹദ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. കമല്‍ഹാസന്റെ വിക്രമിലും ഒരു പ്രധാന കഥാപാത്രം ചെയ്തതോടെ ഫഹദ് തമിഴ് പ്രേക്ഷകരുടെ പ്രിയ നടനായി മാറി. മാമന്നനില്‍ രത്‍നവേലു എന്ന വില്ലൻ കഥാപാത്രമായി ഫഹദ് എത്തിയപ്പോള്‍ തമിഴകത്ത് വലിയ വരവേൽപ്പാണ് നടന് ലഭിച്ചത്. വിക്രമിന്റെ രണ്ടാം ഭാഗത്തിലും ലോകേഷ് യൂണിവേഴ്‌സിലെ വരാനിരിക്കുന്ന സിനിമകളിലും ഫഹദിന്റെ സാന്നിധ്യം ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.

ALSO READ: സത്യസന്ധമായി സിനിമയെ വിലയിരുത്തുന്ന വ്യക്തിയാണ് അശ്വന്ത് കോക്ക്, എനിക്ക് ഭയങ്കര ഇഷ്ടമാണ്: ധ്യാൻ ശ്രീനിവാസൻ

രോമാഞ്ചം സിനിമയുടെ സംവിധായകന്റെ രണ്ടാമത്തെ സിനിമയായ ആവേശമാണ് ഫഹദിന്റേതായി മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രോമാഞ്ചത്തിന്റെ തന്നെ സ്പിൻ ഓഫ് ആയിരിക്കും ചിത്രമെന്നാണ് വിലയിരുത്തലുകൾ. മീശ വച്ച ഗ്യാങ്സ്റ്ററായ ഫഹദിന്റെ ചിത്രത്തിലെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here