
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വികസനത്തിന്റെ കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കണ്ണൂരിലെ അഴീക്കോട് മണ്ഡലം സാക്ഷ്യം വഹിച്ചിരിക്കുന്നത്. കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘അഴീക്കോട് വികസന മോഡൽ’ ഇന്ന് രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. മുൻ എം.എൽ.എ കെ.എം. ഷാജിയുടെ പത്ത് വർഷത്തെ ഭരണകാലത്ത് കാണാത്ത വികസനമാണ് ഇന്ന് മണ്ഡലത്തിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച്, സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സർക്കാർ ഫണ്ട് അനുവദിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നായി അഴിക്കോട് മാറി.
കണ്ണൂരിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ റോഡ് വികസനവും മലബാർ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ തുറമുഖ പദ്ധതിയും ഉൾപ്പെടെ 5,962 കോടി രൂപയുടെ ബൃഹദ് പദ്ധതികളാണ് ഈ കാലയളവിൽ മണ്ഡലത്തിൽ നടപ്പിലാക്കിയത്. ടൂറിസം രംഗത്ത് അന്താരാഷ്ട്ര ബഹുമതിയായ ‘ബ്ലൂ ഫ്ലാഗ്’ പദവി നേടിയ ചാൽ ബീച്ചും, പുല്ലൂപ്പിക്കടവ്, ചിറക്കൽ ചിറ നവീകരണം എന്നിവ മണ്ഡലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിച്ചു. വെറും അഞ്ച് വർഷം കൊണ്ട് അഴീക്കോടിന്റെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടു.
ALSO READ : കലാകാരന്മാർക്ക് കൈത്താങ്ങായി സർക്കാർ: സാംസ്കാരിക പ്രവർത്തക ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു
അഴീക്കോടിനെ മലബാറിന്റെ വ്യവസായ കേന്ദ്രമാക്കി മാറ്റുക എന്നതാണ് വരും വർഷങ്ങളിലെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വളപട്ടണം, കിരിയാട്, ചിറക്കൽ മേഖലകളെ ഉൾപ്പെടുത്തി ‘സ്പെഷ്യൽ ഇൻഡസ്ട്രിയൽ സോൺ’ എന്ന പുതിയ മുദ്രാവാക്യമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. പഴയകാലത്തെ വലിയ ഇൻഡസ്ട്രിയൽ സെക്ടറായ ഈ പ്രദേശം വരും വർഷങ്ങളിൽ ഒരു ഇൻഡസ്ട്രിയൽ ഹബ്ബായി മാറും. നിർദ്ദിഷ്ട പോർട്ട് പദ്ധതികൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ അഴീക്കോടിന്റെ സാമ്പത്തിക മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാവും. മണ്ഡലത്തിലൂടെ സഞ്ചരിച്ചാൽ ഈ വികസന മാതൃക ആർക്കും നേരിട്ട് ബോധ്യപ്പെടും കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വന്ന വികസനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




